അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പിന്നെയും എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അഞ്ചു വര്‍ഷത്തിനു ശേഷം ദിലീപും കാവ്യാ മാധവനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.
നെടുമുടി വേണു, വിജയരാഘവൻ, ഇന്ദ്രൻസ്, കെപിഎസി ലളിത, നന്ദു, ശ്രിന്ത, രവി വള്ളത്തോൾ, പ്രഫ അലിയാർ, പി.ശ്രീകുമാർ, ജോൺ സാമുവൽ, സുധീർ കരമന തുടങ്ങിയവരാണു മറ്റു നടീനടന്മാർ. മറാത്തിയിലെ പ്രശസ്ത താരമായ സുബോധ് ഭാവെ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബി അജിത് കുമാര്‍ എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് എം.ജെ രാധാകൃഷ്‌ണനാണ്.
2008 ൽ പുറത്തിറങ്ങിയ ഒരു പെണ്ണും രണ്ട് ആണും എന്ന ചിത്രത്തിന് ശേഷം അടൂർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത് നേരത്തെ അടൂരിന്‍റെ 'നാല് പെണ്ണുങ്ങള്‍' എന്ന ചിത്രത്തില്‍ കാവ്യ അഭിനയിച്ചിരുന്നു. 2011ല്‍ പുറത്തിറങ്ങിയ വെള്ളരിപ്രാവിന്റെ ചെങ്ങാതിയിലാണ് ദിലീപും കാവ്യയും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ചിത്രത്തിയെ അഭിനയത്തിന് ദിലീപിന് മികച്ച നടനുള്ള സംസ്‌ഥാന അവാര്‍ഡും ലഭിച്ചിരുന്നു. ആഗസ്റ്റ് 18–നു ചിത്രം തിയറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.