തിയേറ്ററുകളിൽ ഹൗസ് ഫുൾ ആയി ഒാടിക്കൊണ്ടിരിക്കുകയാണ് ഫഹദ് ചിത്രം മഹേഷിന്‍റെ പ്രതികാരം. ചിത്രത്തിലെ 'മഹേഷ്' സൂപ്പർ സ്റ്റാർ മോഹൻലാൽ ആയിരുന്നെങ്കിലോ... അതിങ്ങനെയാവും, ലാലേട്ടൻ ആരാധകർ മഹേഷിന്‍റെ പ്രതികാരം ട്രൈലറിന്‍റെ റീമിക്സ് പുറത്തിറക്കി. ചിത്രത്തിലെ സൗബിന്‍റെ കഥാപാത്രം ലാലേട്ടൻ ഫാനാണ്. എന്നാൽ സൗബിൻ ലാലേട്ടനെ കുറിച്ച പറഞ്ഞ ചില പരാമർശങ്ങൽ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. അതിനിടെയാണ് റീമിക്സ് പുറത്തിറങ്ങുന്നത്. ലാലേട്ടന്‍റെ സ്ഫടികം, കിരീടം, തൂവാനത്തുമ്പികൾ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങളിലെ ലാലേട്ടൻ കഥാപാത്രങ്ങളാണ് റീമിക്സിലുള്ളത്. കൂടെ ശ്രീനിവാസനും മാമുക്കോയയും പപ്പുവും കൊച്ചിൻ ഹനീഫയും സലീം കുമാറുമുണ്ട്. ഗംഭീരമായി എഡിറ്റ് ചെയ്ത വിഡിയോ കണ്ടാൽ ചിരിക്കാതിരിക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.