പൊലീസ് വേഷത്തിൽ മമ്മൂക്ക; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

രണ്ട് ദിവസമായി മമ്മൂക്കയാണ് സോഷ്യൽമീഡിയയിലെ താരം. രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ താരത്തിന്‍റെ പൊലീസ് വേഷം കണ്ട് ത്രില്ലടിച്ചിരിക്കുകകയാണ് ആരാധകർ. സി.ഐ രാജന്‍ സക്കറിയ എന്ന ശക്തമായ പോലീസ് വേഷമാണ് മമ്മുക്ക ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശരത്കുമാറിന്‍റെ മകൾ വരലക്ഷ്മിയാണ് നായിക. വരലക്ഷമിയുടെ ആദ്യ മലയാള സിനിമയാണിത്. രണ്‍ജി പണിക്കറും ആന്‍റോ ജോസഫും ചേര്‍ന്നാണ് നിർമാണം. ബാംഗ്ലൂരിലെ ബംഗാരപേട്ടിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.