ദലിത് ജീവിതം പറയുന്ന തന്‍റെ ചിത്രത്തിന് അയിത്തം കൽപ്പിച്ചിരിക്കുന്നുവെന്ന് സലിം കുമാർ

ദലിത് ജീവിതം പ്രമേയമാക്കി താൻ ഒരുക്കിയ ചിത്രത്തിന് അയിത്തം കൽപിച്ചിരിക്കുകയാണെന്ന് നടൻ സലിം കുമാർ. ദലിതന്‍റെ ജീവിതം പ്രമേയമാക്കി അദ്ദേഹം സംവിധാനം ചെയ്ത 'മൂന്നാം നാൾ ഞായറാഴ്ച' എന്ന ചിത്രം വിതരണക്കാർ ഏറ്റെടുക്കുന്നില്ലെന്നും സലിം കുമാർ വ്യക്തമാക്കി. ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ചിത്രം നിർമ്മിക്കുന്നതും സലിംകുമാര്‍ തന്നെയാണ്.

ദലിതന്‍റെ കഥ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവില്ലെന്നും അവര്‍ തിയേറ്ററിലേക്ക് വരില്ലെന്നുമാണ് വിതരണക്കാരുടെ വാദം. തീര്‍ത്തും തെറ്റും ജാതി വിവേചനമാണിത്. മലയാളത്തിലെ പ്രഥമ ദലിത് സിനിമയാണ് 'മൂന്നാംനാള്‍ ഞായറാഴ്ച'. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ദലിത് ജീവിതം പ്രമേയമാക്കിയ സിനിമകള്‍ ഉണ്ടായിട്ടില്ല. ആ മോഹന്‍ലാല്‍ അഭിനയിച്ച 'ഉയരും ഞാന്‍ നാടാകെയ്ക്കും', മമ്മൂട്ടിയുടെ 'പൊന്തന്‍മാട'ക്കും ശേഷം ദലിത് കഥാപാത്രം നായകനാകുന്ന സിനിമയില്ല. സിനിമാ രംഗത്തെ വിവേചനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ ഒരു ദലിതൻ അല്ല. പിന്നെ എന്തുകൊണ്ട് ഈ ചിത്രം ചെയ്തതെന്ന് ചോദിച്ചാൽ നാളത്തെ തലമുറ വളർന്നു വരുമ്പോൾ ഒരു കലാകാരനായിട്ട് താങ്കൾ ആ വിഭാഗത്തിനു വേണ്ടി എന്ത് ചെയ്തുവെന്നു ചോദിച്ചാൽ അതിനുള്ള ഉത്തരം മാത്രമാണ് ഈ സിനിമ. ആദിവാസികളും ദലിതരുമായ സഹോദരെങ്കിലും ഈ ചലച്ചിത്രം കാണമെന്നാണ് ആഗ്രഹം. ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ആറ് തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായിട്ടുണ്ട്. വയനാട്, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലും പുനലൂരിലും തിയേറ്ററുകളില്‍ സിനിമ കാണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.