സിദ്ദീഖ് സംവിധാനം ചെയ്ത 2015ലെ സൂപ്പര്‍ ഹിറ്റ് ചിത്രം 'ഭാസ്കര്‍ ദി റാസ്കലി'ന്റെ തമിഴ് റീമേക്കിൽ രജനീകാന്ത് അഭിനയിക്കുമെന്ന വാർത്ത നിഷേധിച്ച് അദ്ദേഹത്തിന്റെ പി.ആർ.ഒ. രജനി അഭിനയിക്കുെമന്ന വാർത്തകൾ ശരിയല്ലെന്ന് പി.ആർ.ഒ റിയാസ് കെ അഹമ്മദ് ട്വിറ്ററിൽ പ്രതികരിച്ചു. ചിത്രത്തിൽ രജനി അഭിനയിക്കുമെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. 'ഭാസ്കര്‍ ദി റാസ്കല്‍' കണ്ട രജനിക്ക് ചിത്രം ഇഷ്ടപ്പെട്ടതായും തമിഴില്‍ ചിത്രമൊരുക്കാന്‍ താല്പര്യമറിയിച്ച് പ്രമുഖ നിര്‍മ്മാതാവ് സിദ്ദിഖിനെ സമീപിച്ചിട്ടുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു.
News spreading n media abt #superstar doing #BaskarTheRascal remake n Tamil is untrue @soundaryaarajni @ash_r_dhanush @latharajnikanth
— RIAZ K AHMED (@RIAZtheboss) February 20, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.