മമ്മൂട്ടി‍ ചിത്രം: വാർത്ത നിഷേധിച്ച് ജിത്തു ജോസഫ്

മമ്മൂട്ടിയുമായി ഒന്നിക്കുന്നുവെന്ന വാർത്തകൾ നിഷേധിച്ച് സംവിധായകൻ ജിത്തു ജോസഫ്. മമ്മൂട്ടിയുമായി ഒന്നിച്ച് സിനിമ ചെയ്യണമെന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അദ്ദേഹവുമായി  ആശയവിനിമയം ഉണ്ടായിട്ടില്ലെന്നും ജിത്തു പറഞ്ഞു. തന്‍റെ കഥ കേട്ട് ഉറപ്പ് നൽകാതെ ഇക്കാര്യം സ്ഥിരീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിയുമായി മുമ്പ് അനൗദ്യോഗിക ചർച്ചകൾ ഉണ്ടായിരുന്നു. ഇതാവാം ഇത്തരം വാർത്തകൾ പുറത്തുവരാൻ കാരണമെന്നും ജിത്തു ജോസഫ് 'ടൈംസ് ഒാഫ് ഇന്ത്യ'യോട് പറഞ്ഞു.  

പൃഥ്വിരാജ് നായകനാവുന്ന സസ്‌പെന്‍സ് ത്രില്ലര്‍ 'ഊഴ'ത്തിനുശേഷം ഒരുക്കുന്ന മമ്മൂട്ടി ചിത്രത്തില്‍ നയന്‍താരയാവും നായികയെന്നുമായിരുന്നു വാർത്തകൾ.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.