കൽപനയുടെ വിയോഗം: ഞെട്ടൽ മാറാതെ സിനിമാ ലോകം

കോഴിക്കോട്: നടി കൽപനയുടെ അകാലത്തിലെ വേർപാടിന്‍റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. താരങ്ങൾ ഫേസ്ബുക്കിലൂടെ കൽപനയെ അനുസ്മരിച്ച് രംഗത്തെത്തി. കല്‍പനയുടെ അവസാനം തീയേറ്ററിലെത്തിയ ചിത്രമായിരുന്നു ചാര്‍ലി. അതിലെ ക്വീൻ മേരിയെന്ന കൽപനയുടെ കഥാപാത്രത്തോടെപ്പം ചെലവഴിച്ച നിമിഷങ്ങളെ കുറിച്ചുള്ളതായിരുന്നു നടൻ ദുൽഖർ സൽമാന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ചിത്രത്തിലെ രംഗത്തിൽ മേരിയെ ചാര്‍ലി ചുംബിക്കുന്നുണ്ട്. അപ്പോള്‍ അവര്‍ ഏറെ സന്തോഷവതിയായിരുന്നെന്ന് താന്‍ ഓര്‍ക്കുന്നു. കുട്ടിയായിരുന്നപ്പോള്‍ താന്‍ ഉമ്മ കൊടുക്കാറില്ലായിരുന്നെന്ന് അവര്‍ പറയുമായിരുന്നു. ചെറുപ്പത്തില്‍ ചോദിച്ചപ്പോള്‍ തന്നില്ല എന്ന് പറഞ്ഞ ഉമ്മക്ക് പകരം ഒരായിരം ഉമ്മകള്‍ എന്നായിരുന്നു ദുല്‍ഖറിന്‍റെ കുറിപ്പ്. 

ആദരാഞ്ജലികൾ കൽപന ചേച്ചി. ഇന്നലെ ഉച്ചതിരിഞ്ഞ് ഹൈദരാബാദിലേക്കുള്ള വിമാനയാത്രയിൽ കൽപന ചേച്ചിയും ഒപ്പമുണ്ടായിരുന്നു. മികച്ച അഭിനേത്രി, നല്ലൊരു മനുഷ്യ ജീവിയും ആയിരുന്നു അവർ. അത്രയേറെ പ്രസരിപ്പായിരുന്നു അവര്‍ക്കെപ്പോഴും. നിങ്ങളുടെ ഓർമകൾ എക്കാലവുമുണ്ടാകും എന്നാണ് നടൻ പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്. 

മറ്റുള്ളവരെ ചിരിപ്പിക്കുക എന്നതാണ് അഭിനയത്തിലെ ഏറ്റവും വലിയ വിജയം. അത് അതിമനോഹരമായി ചെയ്ത വിരലിലെണ്ണാവുന്നവരില്‍ ഒരാളായിരുന്നു കല്‍പന ചേച്ചി. അധികം സിനിമകളില്‍ ഒപ്പം അഭിനയിക്കാന്‍ സാധിച്ചിട്ടില്ല. കുട്ടിക്കാലം മുതലേ കല്‍പനയുടെ ചിത്രങ്ങള്‍ കണ്ട് ആസ്വദിച്ചിട്ടുണ്ട്, ആരാധിച്ചിട്ടുണ്ടെന്ന് മഞ്ജുവാര്യർ പ്രതികരിച്ചു. 

ഏറ്റവും ദു:ഖഭരിതമായ ദിവസം. കല്‍പനയുടെ വിടവാങ്ങലിലൂടെ നമുക്ക് നഷ്ടമായത് അതുല്യമായ അഭിനയ ശേഷിയുള്ള ഒരു കലാകാരിയെയാണ്. കാലത്തോട് ദയ കാട്ടണമെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നറിയാം. പക്ഷേ, ഇത്രക്ക് വേണ്ടായിരുന്നുവെന്നാണ് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ കുറിച്ചത്. 

 

 

Devastated to hear about Kalpana chechi. Ive known her since I was a toddler and she would always tell me stories about...

Posted by Dulquer Salmaan on Sunday, January 24, 2016


 

 

RIP Kalpana Chechi! A fine actor and a finer human being! We flew together in to Hyderabad yesterday afternoon..and she was in such high spirits as always! You will be missed forever!!!

Posted by Prithviraj Sukumaran on Sunday, January 24, 2016
 

ആരോടും പരിഭവമില്ലാതെ നൊടിയിടയിൽ കടലിൽ കാണാതായ ക്യൂൻ മേരിയെ പോലെ ആകസ്മികമായി മരണം അവരെ കവർന്നെടുത്തിരിയ്ക്കുന്നു. ആദരാഞ്ജലികൾ..

Posted by Suraj Venjaramoodu on Sunday, January 24, 2016
 

ഏറ്റവും ദു:ഖഭരിതമായ ദിവസം. കൽപ്പനയുടെ വിടവാങ്ങലിലൂടെ നമ്മുക്ക്‌ നഷ്ടമായത്‌ അതുല്യമായ അഭിനയശേഷിയുള്ള കലാകാരിയെ. കാലത്തോട്‌ ദയകാട്ടണമെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നറിയാം. പക്ഷേ, ഇത്രയ്ക്ക്‌ വേണ്ടായിരുന്നു....

Posted by Unnikrishnan Bhaskaran Pillai on Sunday, January 24, 2016
 

ഈ വാർത്ത വിശ്വസിക്കാൻ ഇപ്പോഴും എനിക്കാവുന്നില്ല. കൽപ്പനചേച്ചി ഒരു സഹപ്രവർത്തക മാത്രമായിരുന്നില്ല, എന്റെ സ്വന്തം ചേച്ചി ത...

Posted by Dileep on Monday, January 25, 2016
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.