മംമ്ത വീണ്ടും പാടുന്നു

ചെറിയ ഇടവേളക്ക് ശേഷം തിരിച്ചു സിനിമയില്‍ സജീവമായ മംമ്ത വീണ്ടും ഗായികയാവുന്നു. ജയറാം നായകനാകുന്ന ആടുപുലിയാട്ടം എന്ന ചിത്രത്തിന് വേണ്ടിയാണ് മംമ്ത വീണ്ടും പിന്നണി ഗായികയാകുന്നത്. രതീഷ് വേഗയാണ് ഈ ഗാനത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഡപ്പാംകൂത്ത് ട്രാക്ക് ആണ് മംമത പാടുന്നത്. ജയറാമും രമേഷ് പിഷാരടിയും ചിത്രത്തില്‍ ഒരു ഗാനം ആലപിക്കുന്നുണ്ട്. 

നേരത്തെ വില്ല് എന്ന ചിത്രത്തിന് വേണ്ടി മംമ്ത പാടിയ ഡാഡി മമ്മി വീട്ടില്‍ ഇല്ല, അരികെ എന്ന ചിത്രത്തിലെ ഇരവില്‍ വിരിയും എന്ന ഗാനവും അന്‍വര്‍ എന്ന ചിത്രത്തിലെ ഞാന്‍ എന്ന ഗാനവും സൂപ്പര്‍ ഹിറ്റായിരുന്നു.

തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിന് ശേഷം ജയറാമും കണ്ണന്‍ താമരക്കുളവും ഒന്നിക്കുന്ന ചിത്രമാണ് ആടുപുലിയാട്ടം. ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ജയറാമിന് പുറമെ ഓം പുരിയും രമ്യ കൃഷ്ണനും പ്രധാന വേഷത്തിലുണ്ട്. ഷീലു ഏബ്രഹാമാണ് ചിത്രത്തിലെ നായിക.ദിനേശ് പള്ളത്തിന്റേതാണ് തിരക്കഥ. അറുന്നൂറ് വര്‍ഷങ്ങള്‍ക്ക്കമുമ്പ് നടന്ന ഒരു 'മിത്താണ്' ഈ ചിത്രത്തിന്റെ പശ്ചാത്തലം. മുഴുനീള ഹൊറര്‍ ഹ്യൂമര്‍ ചിത്രം കൂടിയാണിത്.

 

Recorded an interesting 'amman' song for Jayaram ettan's 'Aadupuliyaattom' with Ratheesh Vega

Posted by Mamtha Mohandas on Friday, January 29, 2016
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.