മണിയുടെ മരണം: സി.ബി.ഐ അന്വേഷണ ഉത്തരവ് വൈകുന്നതില്‍ മനുഷ്യാവകാശ കമീഷന്‍ വിശദീകരണം തേടി

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് സി.ബി.ഐ അന്വേഷണത്തിനുള്ള ഉത്തരവ് പുറപ്പെടുവിക്കാത്തത് എന്തുകൊണ്ടാണെന്ന് മനുഷ്യാവകാശ കമീഷന്‍. ഇതുസംബന്ധിച്ച് ഈമാസം 29ന് തൃശൂര്‍ റെസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ ആഭ്യന്തര സെക്രട്ടറി വിശദീകരണം നല്‍കണമെന്ന് കമീഷന്‍ നിര്‍ദേശിച്ചു.
മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനും മണിയുടെ ഭാര്യ നിമ്മിയും സമര്‍പ്പിച്ച പരാതിയില്‍ വസ്തുനിഷ്ഠമായ റിപ്പോര്‍ട്ട് ഹാജരാക്കാനും കമീഷന്‍ നിര്‍ദേശിച്ചു. സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ പരാതിക്കാര്‍ക്ക് എതിര്‍കക്ഷികളില്‍നിന്ന് വ്യക്തമായ മറുപടിക്ക് അര്‍ഹതയുണ്ടെന്ന് കമീഷന്‍ നിരീക്ഷിച്ചു.
മണിയുടെ രക്തത്തില്‍ കീടനാശിനിയുണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കീടനാശിനി എങ്ങനെ ശരീരത്തിലത്തെിയെന്ന കാര്യത്തില്‍ വ്യക്തത വേണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം.
മണിയെ സുഹൃത്തുക്കള്‍ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നെന്നും പരാതിയില്‍ പറയുന്നു.  ഇതുസംബന്ധിച്ച് സംസ്ഥാന ആഭ്യന്തര സെക്രട്ടറിയില്‍നിന്നും പൊലീസ് മേധാവിയില്‍നിന്നും കമീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നെങ്കിലും ആഭ്യന്തര സെക്രട്ടറി വിശദീകരണം നല്‍കിയിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.