കമല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകനായ കമലിനെയും കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ (കെ.എസ്.എഫ്.ഡി.സി) ചെയര്‍മാനായി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനെയും നിയമിച്ചു.
ഇതു സംബന്ധിച്ച് രാത്രി വൈകി മന്ത്രി എ.കെ. ബാലന്‍ ഉത്തരവില്‍ ഒപ്പുവെച്ചു. ഉത്തരവ് ചൊവ്വാഴ്ച പുറത്തിറങ്ങും. അതേസമയം, ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് തിങ്കളാഴ്ചയും തീരുമാനമായില്ല. ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ പ്രസിഡന്‍റ് കൂടിയാണ് കമല്‍. കമല്‍ ആദ്യമായാണ് ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് എത്തുന്നത്.
നിലവില്‍ സംവിധായകന്‍ രാജീവ് നാഥാണ് ചെയര്‍മാന്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് ആദ്യഘട്ടത്തില്‍ പ്രിയദര്‍ശനായിരുന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. പ്രിയദര്‍ശന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് രാജീവ് നാഥിനെ നി
യമിച്ചത്.കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ലെനിന്‍ രാജേന്ദ്രന് പുറമേ സിബിമലയിലിന്‍െറ പേരും പരിഗണിച്ചിരുന്നു. സംസ്ഥാന ചലച്ചിത്ര അക്കാദമിയും ചലച്ചിത്ര വികസന കോര്‍പറേഷനും പുന$സംഘടിപ്പിക്കാനുള്ള നീക്കം സര്‍ക്കാറിന് തലവേദനയായിരുന്നു.
ഇരുവരെയും നേരത്തേ പരിഗണിച്ചിരുന്നെങ്കിലും ചിലഭാഗങ്ങളില്‍നിന്ന് എതിര്‍പ്പുയര്‍ന്നു. ഇതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിഷയത്തില്‍
ഇടപെട്ടു. ഡിസംബര്‍ ആദ്യവാരത്തോടെ ആരംഭിക്കേണ്ട 21ാമത് രാജ്യാന്തരചലച്ചിത്രമേളക്കുള്ള ഒരുക്കം ജൂലൈ അവസാനവാരത്തോടെ ആരംഭിക്കേണ്ടതിനാല്‍ വേഗത്തിലായിരുന്നു
നടപടികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.