കഥകളി വിവാദം: സെൻസർ ബോർഡ് ഉപരോധിക്കാൻ ഫെഫ്ക

തിരുവനന്തപുരം: കഥകളി എന്ന സിനിമക്ക് സെൻസർ ബോർഡ് പ്രദർശന അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഫെഫ്ക പ്രത്യക്ഷ സമരത്തിന്.
തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സെൻസർ ബോർഡ് ഓഫീസ് നാളെ ഫെഫ്ക ഉപരോധിക്കും. പ്രമുഖ സിനിമാ പ്രവർത്തകർ ഉപരോധ സമരത്തിൽ പങ്കെടുക്കുമെന്ന് ഫെഫ്ക ഭാരവാഹികൾ അറിയിച്ചു.

കലാമൂല്യമുള്ള ചിത്രമെന്ന് വിലയിരുത്തിയിട്ടും നഗ്നതയുണ്ടെന്ന പേരിൽ ചിത്രത്തിന് സർട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നുവെന്നും
സെൻസർ ബോർഡ് രാഷ്ട്രീയം കളിക്കുകയാണെന്നും സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ ആരോപിച്ചു. സെൻസർ ബോർഡ് നടപടിക്കെതിരെ കോടതിയെ സമീപിക്കാനും ഫെഫ്ക തീരുമാനിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.