ടെലിവിഷന്‍ പരിപാടികളും സെന്‍സര്‍ ചെയ്യണമെന്ന് ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികള്‍ക്ക് സെന്‍സറിങ് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു.
മുന്‍ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ബിജിമോള്‍ എം.എല്‍.എ ചെയര്‍മാനായ നിയമസഭാ സമിതിയാണ് സംസ്ഥാനത്ത് ടെലിവിഷന്‍ പരിപാടികള്‍ നിരീക്ഷിക്കാന്‍ സെന്‍സറിങ് ബോര്‍ഡോ പ്രത്യേക ഉപസമിതിയോ വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കത്ത് നല്‍കിയത്.
 ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന പല സീരിയലുകളിലും പരിപാടികളിലും കുട്ടികളെയും സ്ത്രീകളെയും പ്രായമായവരെയും മോശമായി ചിത്രീകരിക്കുന്നെന്ന വ്യാപകപരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കഴിഞ്ഞ ഡിസംബറില്‍ ബിജിമോളുടെ നേതൃത്വത്തില്‍ ചേര്‍ന്നയോഗം കേന്ദ്രത്തിന് കത്ത് നല്‍കിയത്. മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 28ന് വീണ്ടും കത്തയച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.