സംവിധായകന്‍ രാജേഷ് പിള്ളക്ക് രോഗം പിടിപെട്ടത് പെപ്‌സിയുടെ അമിതമായ ഉപയോഗം കാരണമാണെന്ന പ്രചരണം തെറ്റാണെന്ന് രാജേഷ് പിള്ളയുടെ സുഹൃത്തും നടനും ഡോക്ടറുമായ റോണി. പെപ്സി പോലുള്ള ശീതള പാനീയങ്ങൾ ലിറ്റർ കണക്കിന് കുടിക്കാൻ മാത്രം വിഡ്ഢി യല്ല അദ്ദേഹം. കരള്‍ രോഗം രാജേഷ് പിള്ളക്ക് പാരമ്പര്യമായി കിട്ടിയതാണെന്നും അദ്ദേഹം പറഞ്ഞു.
രാജേഷിന്റെ അമ്മ മരിച്ചതും കരള്‍ രോഗം കാരണമാണ്. അദ്ദേഹത്തിനു പാരമ്പര്യമായി കിട്ടിയതാണ് ഈ രോഗം. പ്രചരിപ്പിക്കപ്പെടുന്നതുപോലെ പെപ്‌സി കഴിച്ചതുകൊണ്ടുവന്നതല്ലെന്നും റോണി കൂട്ടിച്ചേർത്തു.
സിനിമയോടുള്ള ആത്മാർഥത മൂലം ചികിത്സയെ അവഗണിച്ചതാണ് നില വഷളാക്കിയത്. പലപ്പോഴും സുഹൃത്തുക്കൾ നിർബന്ധിച്ചാണ് ആശുപത്രിയിൽ എത്തിച്ചിരുന്നത്.
അവസാന ചിത്രമായ വേട്ടയുടെ പ്രവർത്തനങ്ങൾ കുറച്ചുനാൾ നീട്ടിവെച്ച് ആവശ്യമായ ചികിത്സ എടുത്തിരുന്നെങ്കിൽ ഒരുപാട് നല്ല ചിത്രങ്ങൾ നൽകാൻ രാജേഷ് പിള്ള ഇന്നും ജീവിച്ചിരുന്നേനെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.