അവാര്‍ഡ് പൃഥ്വിരാജിനുള്ള മറുപടിയെന്ന് രമേശ് നാരായണ്‍

അവാര്‍ഡ് പൃഥ്വിരാജിനുള്ള മറുപടിയെന്ന് രമേശ് നാരായണ്‍

തിരുവനന്തപുരം: തന്‍െറ ഗാനങ്ങള്‍ അക്കാദമിക് ഗാനങ്ങളെന്ന് പരിഹസിക്കുകയും എന്ന് നിന്‍െറ മൊയ്തീന്‍ ചിത്രത്തില്‍നിന്ന് താന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ ഒഴിവാക്കുകയും ചെയ്ത നടന്‍ പൃഥ്വിരാജിനുള്ള മറുപടിയാണ് സംസ്ഥാന അവാര്‍ഡെന്ന് സംഗീത സംവിധായകന്‍ രമേശ് നാരായണ്‍. അവാര്‍ഡ് പ്രഖ്യാപനവാര്‍ത്തയറിഞ്ഞ് വീട്ടിലത്തെിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവമുണ്ടെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. അഞ്ചുവര്‍ഷം മുമ്പാണ് മൊയ്തീന് വേണ്ടി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്. എന്നാല്‍, ഗാനങ്ങള്‍ കേട്ട പൃഥ്വിരാജ് ചിട്ടപ്പെടുത്തിയ മൂന്ന് ഗാനങ്ങളും ഒഴിവാക്കാന്‍ സംവിധായകന്‍ വിമലിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഞാന്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ചിത്രത്തില്‍നിന്ന് പിന്മാറുമെന്ന നടന്‍െറ ഭീഷണിമൂലം രണ്ട് ഗാനങ്ങള്‍ ഒഴിവാക്കുകയും ‘ശാരദാംബരം ചാരുചന്ദ്രികാ’ നിലനിര്‍ത്തുകയുമായിരുന്നുവെന്ന് രമേശ് നാരായണ്‍ പറഞ്ഞു.
ഇയാളെപ്പോലുള്ള നടന്മാരുടെ ഇടപടലാണ് മലയാള സിനിമക്ക്  നല്ല ഗാനങ്ങള്‍ ലഭിക്കാന്‍ തടസ്സം നില്‍ക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മൊയ്തീനില്‍  ഉള്‍ക്കൊള്ളിച്ച ശാരദാംബരം എന്ന ഗാനം പി. ജയചന്ദ്രനെക്കൊണ്ട് പാടിച്ചതും പൃഥ്വിരാജിന് ഇഷ്ടമായില്ല. ജയചന്ദ്രനെ മാറ്റണമെന്നും പൃഥ്വിരാജ് ആവശ്യപ്പെട്ടു. എന്നാല്‍, തന്‍െറ നിര്‍ബന്ധത്തിലാണ് ജയചന്ദ്രനെ മാറ്റാതിരുന്നതെന്നും രമേശ് നാരായണ്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.