'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' തുടങ്ങി

ഉദയ പിക്ചേഴ്സിന്‍റെ ബാനറിൽ കുഞ്ചാക്കോ ബോബൻ നിർമ്മിച്ച് സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി.  സിദ്ധാർഥ് ശിവ രചനയും സംവിധാനവും ചെയ്യുന്ന ചിത്രത്തിൽ മുഖ്യകഥാപാത്രമായ  കൊച്ചൗവ്വയെ  അവതരിപ്പിക്കുന്നതും  കുഞ്ചാക്കോ ബോബനാണ്. നെടുമുടി വേണു, മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, മണിയന്‍പിള്ള രാജു എന്നിവരും ചിത്രത്തിലുണ്ട്. കെ.പി.എ.സി എന്നാണ് ചിത്രത്തിന്‍റെ ചുരുക്കപ്പേര്. സൂരജ് എസ്. കുറുപ്പാണ് സംഗീതം, നീല്‍ ഡി. കുഞ്ഞയാണ് ക്യാമറ.

30 വർഷങ്ങൾക്ക് ശേഷമാണ് 'ഉദയ പിക്ചേഴ്സ്' വീണ്ടും സിനിമയുമായി വരുന്നത്. 1942ല്‍ കുഞ്ചാക്കോ തുടക്കമിട്ട ഉദയ പിക്ച്ചേഴ്സ് 1947ലാണ് ഉദയ സ്റ്റുഡിയോ ആലപ്പുഴയില്‍ ആരംഭിച്ചത്. 1949ല്‍ പുറത്തിറങ്ങിയ ആദ്യ സിനിമ ‘വെള്ളി നക്ഷത്രം’ വന്‍ പരാജയമായിരുന്നു. പിന്നീട് പുറത്തിറങ്ങിയ ‘ജീവിതനൗക’ വമ്പന്‍ ഹിറ്റായതോടെയാണ് ഉദയ ചരിത്രം കുറിക്കുന്നത്. 265 ദിവസമാണ് ‘ജീവിതനൗക’ തിയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചത്. മുസ് ലിം ജീവിത പശ്ചാത്തലത്തിലുള്ള ആദ്യ മലയാള ചിത്രം ‘ഉമ്മ’ പുറത്തിറക്കിയതും ഉദയയാണ്. വടക്കന്‍പാട്ടുകളെ അടിസ്ഥാനമാക്കിയ സിനിമകളായിരുന്നു ഉദയയുടെ വിജയരഹസ്യം.

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.