ചാർലിക്ക് ശേഷം ദുൽഖറിന്‍റെ 'കലി'ക്കായി കാത്തിരിക്കുന്ന ആരാധകരെ തൃപ്തിപ്പെടുത്തുന്ന ട്രൈലറാണ് അണിയറക്കാർ പുറത്തിറക്കിയത്. ട്രൈലർ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നിരവധി പേരാണ് കണ്ടത്. ദുൽഖറിനോടൊപ്പം സായി പല്ലവിയും ഒന്നിക്കുന്നതോടെ ചിത്രം വൻവിജയത്തിലെത്തുമെന്ന് പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ. എന്നാൽ ട്രൈലറിലെ പശ്ചാത്തല സംഗീതം കോപ്പിയടിച്ചതെന്ന ആരോപണം ട്രൈലറിന്‍റെ ത്രില്ലിങിന് തിളക്കം നഷ്ടപ്പെടുത്തി. 'ദി മാൻ ഫ്രം അങ്കിൾ' എന്ന ചിത്രത്തിലെ സൗണ്ട് ട്രാക്ക് കലിയിൽ ഉപയോഗിച്ചിരിക്കുന്നുവെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയത്. സംഗീത സംവിധായകൻ ഗോപീ സുന്ദറിനെ പരിഹസിച്ച് ട്രോളുകളും സോഷ്യൽ മീഡിയയിൽ വ്യാപകമാകുന്നുണ്ട്.
സമീർ താഹിർ ഒരുക്കുന്ന ചിത്രത്തിൽ ഒരു ന്യൂജനറേഷൻ ബാങ്കിന്‍റെ കസ്റ്റമർ റിലേഷൻ ഓഫിസറായ സിദ്ധാർഥ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. രാജേഷ് ഗോപിനാഥാണ് തിരക്കഥയും സംഭാഷണവും. ഗിരീഷ് ഗംഗാധരനാണ് കാമറ. ഹാൻഡ് മെയ്ഡ് ഫിലിംസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ, സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഈ മാസം 26ന് ചിത്രം പുറത്തിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.