കലാഭവൻ മണിയുടെ മരണം: ദുരൂഹത അന്വേഷണത്തിലൂടെ നീക്കണം –ജാഫർ ഇടുക്കി

തൊടുപുഴ: കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹത അന്വേഷണത്തിലൂടെ നീക്കണമെന്ന് നടൻ ജാഫർ ഇടുക്കി. മണിയുടെ തോട്ടമായ പാഡിയില്‍ നിന്നും താന്‍ ഇറങ്ങിയതിനു ശേഷം സംഭവിച്ചതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു കഥയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് കലാഭവൻ മണിയെ കാണാൻ പോയത്. നേരത്തെ വിളിച്ച് സമയം ചോദിച്ച ശേഷമാണ് പോയതെന്നും ജാഫർ ഇടുക്കിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയ സാബുവും ഒപ്പമുണ്ടായിരുന്നു. പാഡിയിൽ മണിക്കൊപ്പം മുരുകൻ, അരുൺ, വിപിൻ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. സാബുവും താനും മദ്യപിച്ചില്ലെന്നും ജാഫർ ഇടുക്കി പറ‍ഞ്ഞു.  അദ്ദേഹത്തിന് ദീർഘ യാത്ര പോകേണ്ടതിനാൽ  10.30 ആയപ്പോൾ സാബു പോയി. ഷൂട്ടിങ് കഴിഞ്ഞ് ക്ഷീണിതൻ ആയിരുന്നു സാബു. മണി തന്നെയാണ് ഡ്രൈവറെ വിളിച്ച് സാബുവിനെ കൊണ്ടു വിടാൻ പറഞ്ഞത്. തുടർന്ന് 11.15 ആയപ്പോൾ താനും മണിയുടെ ഔട്ട് ഹൗസിൽ നിന്നും തിരികെ പോയെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.