കിംഗ് ലയർ ഏപ്രിൽ ഒന്നിന് 

സിദ്ദിഖ് തിരക്കഥ എഴുതി ലാല്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്ര൦ കിങ് ലയർ ഏപ്രിൽ ഒന്നിന് റിലീസ് െചയ്യും. ചിത്രത്തിൽ മഡോണയാണ് നായിക. മഡോണയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്.

ബാലു വര്‍ഗീസ്, ആശാ ശരത്ത്, ജോയ് മാത്യു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് ദീപക് ദേവിന്‍റേതാണ് സംഗീതം. ഇരുപത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഹിറ്റ്മേക്കര്‍മാരായ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഔസേപ്പച്ചനാണ് ചിത്രം നിർമിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.