തൃശൂര്‍: കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം അദ്ദേഹത്തിന്‍െറ ബിനാമികളെ കണ്ടത്തെുന്നതിലേക്ക് തിരിയുന്നു. മണിയുടെ സ്വത്ത് സംബന്ധിച്ച തര്‍ക്കമാണ് മരണത്തിലേക്ക് വഴിവെച്ചതെന്ന സംശയത്തെ തുടര്‍ന്നാണ് ഈ നീക്കം. മണിക്ക് ബിനാമി നിക്ഷേപങ്ങള്‍ ഉണ്ടായിരുന്നോ എന്നാണ് ആദ്യം അന്വേഷിക്കുന്നത്. കോടികളുടെ സമ്പാദ്യം മണിക്കുണ്ടെങ്കിലും അതെവിടെയെന്നത് വ്യക്തമല്ല. 30 കോടിയോളം രൂപയുടെ സ്വത്ത് കണ്ടത്തെലാണ് പൊലീസിന്‍െറ ലക്ഷ്യം.
അടുത്ത കാലത്ത് സ്റ്റേജ് ഷോകളില്‍നിന്ന് കിട്ടിയ പണം എവിടെപ്പോയെന്നത് ദുരൂഹമാണ്. അടുത്തകാലത്ത് മാസത്തില്‍ പതിനഞ്ചിലേറെ സ്റ്റേജ് ഷോകള്‍ക്ക് മണി പോയിരുന്നു. മൂന്നു ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും ഇടയിലായിരുന്നു പ്രതിഫലം. ആ സാഹചര്യത്തില്‍ അടുത്ത കാലത്ത് കിട്ടിയ പണം എവിടെയാണെന്ന് കണ്ടത്തെുന്നത് അന്വേഷണത്തില്‍ നിര്‍ണായകമാണ്.
മരണത്തിന് തൊട്ടു മുമ്പത്തെ ദിവസം ഒറ്റപ്പാലത്തെ പരിപാടിയില്‍ പങ്കെടുത്ത വകയില്‍ മൂന്ന് ലക്ഷത്തിലേറെ രൂപ കിട്ടിയിരുന്നത്രേ. എന്നാല്‍, അസുഖബാധിതനായി മണിയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ മാനേജരുടെ കൈവശം 25,000 രൂപ മാത്രമാണുണ്ടായിരുന്നത്. അടുത്തകാലത്ത് ചെയ്ത സ്റ്റേജ് ഷോകളുടെ പണം നഷ്ടപ്പെടുകയോ അപഹരിക്കുകയോ ചെയ്തിട്ടുണ്ടോ എന്നതും, പാഡിയില്‍ നിന്ന് ചാക്കില്‍ കടത്തിയതില്‍ ഈ പണവുമുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
മണിയുടെ പരിപാടികളിലെ പ്രതിഫലം സംബന്ധിച്ച് ബന്ധുക്കള്‍ക്കു കാര്യമായ വിവരമില്ല. കിട്ടുന്ന പണം കാറിലും പാഡിയിലുമായിരുന്നത്രേ സൂക്ഷിച്ചിരുന്നത്. സിനിമയില്‍നിന്നും വിദേശത്തുനിന്നുമുള്ള പണം ചെക്ക് മുഖേനയോ അക്കൗണ്ടിലൂടെയോ ആണ് ലഭിക്കുക. എന്നാല്‍ നാട്ടിലെ പരിപാടികള്‍ക്കുള്ള പ്രതിഫലം പണമായാണ് കിട്ടുക. ഇത് സുഹൃത്തുക്കളോ സഹായികളോ കൊണ്ടുപോയിട്ടുണ്ടോ എന്ന് അന്വേഷിച്ചാല്‍ കാര്യമായ എന്തെങ്കിലും വിവരം ലഭിച്ചേക്കുമെന്ന് പൊലീസ് കരുതുന്നു.
മണിയുമായും മണിയുടെ ഇടപാടുകളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു ഭാര്യയുടെ ബന്ധുവിനെ ചോദ്യം ചെയ്താല്‍ നിര്‍ണായക വിവരങ്ങള്‍ കിട്ടിയേക്കുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തിയത്. ഇയാള്‍ ബിനാമിയായിരുന്നോ എന്ന് സംശയമുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തേക്കും.
ഇന്നലെ രാത്രി അന്വേഷണസംഘം യോഗം ചേര്‍ന്ന് ഇക്കാര്യങ്ങള്‍ വിലയിരുത്തി. മണിയുടെ സമ്പാദ്യം സുഹൃത്തുക്കള്‍ കവര്‍ന്നതായി സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. മരണം ആത്മഹത്യയാക്കാന്‍ ആസൂത്രിതശ്രമം നടക്കുന്നതായി സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആരോപിച്ചു. ഈ ശ്രമം തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കാനാണ് ഉദ്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.