മരച്ചുവട്ടിലെ മനോഹരമായ മയക്കം മാത്രമാണ് ജീവിതം; ലാലിന്‍റെ പുതിയ ബ്ലോഗ്

ജീവിതത്തിൽ സമയം സർഗാത്മകമായും നന്മക്കും വേണ്ടി ചെലവഴിക്കണമെന്ന്  ചൂണ്ടിക്കാട്ടി നടൻ മോഹൻലാലിന്‍റെ ബ്ലോഗ്. പോൾ കലാനിധി എഴുതിയ ‘വെൻ ബ്രീത്ത് ബികംസ് എയർ’ എന്ന പുസ്തകം വായിച്ചപ്പോഴാണ് ജീവിതത്തിലെ സമയത്തെക്കുറിച്ച് ബോധവനായതെന്ന് പറഞ്ഞാണ് ബ്ലോഗ് തുടങ്ങുന്നത്. ഈ സന്ദർഭത്തിൽ പതിവുപോലെ തന്നെ ദൈവത്തിന് കത്തെഴുതിയെന്നും അദ്ദേഹം കൃത്യമായി മറുപടി തന്നുവെന്നും പറഞ്ഞ് ദൈവം എഴുതുന്ന മറുപടിയും ബ്ലോഗിലുണ്ട്. നിങ്ങള്‍ ഇപ്പോള്‍ ഏറ്റവുമധികം സമയം ചെലവഴിക്കുന്നത് എനിക്ക് വേണ്ടിയാണ്. എന്നെ പ്രശംസിക്കാന്‍, എനിക്ക് ചുട്ടുപൊള്ളുന്ന കോണ്‍ക്രീറ്റിന്‍റെ ആരാധനാലയങ്ങളുണ്ടാക്കാന്‍, എന്നെപ്പറ്റി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവരെ തെറി പറയാന്‍, കൊല്ലാന്‍, എന്‍റെ പേര് പറഞ്ഞ് സംഘടനകളുണ്ടാക്കി പണം പിരിക്കാന്‍ എന്തുമാത്രം സമയമാണ് നിങ്ങള്‍ എനിക്ക് വേണ്ടി ചിലവഴിക്കുന്നതെന്ന് ദൈവം കത്തിൽ ചോദിക്കുന്നു. ജീവിതം എന്നത് മരച്ചുവട്ടിലെ മനോഹരമായ മയക്കം മാത്രമാണ്. കത്തിന്‍റെ അവസാന ഭാഗം ദൈവത്തിന്‍റെ കണ്ണീർ വീണ് നനഞ്ഞിരിക്കുന്നുവെന്നും പറഞ്ഞാണ് ബ്ലോഗ് അവസാനിപ്പിക്കുന്നത്. 

ബ്ലോഗ് വായിക്കാം

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.