തൃശൂര്‍: അവസാന നാളുകളില്‍ കലാഭവന്‍ മണി കടുത്ത മാനസികസംഘര്‍ഷം അനുഭവിച്ചു വന്നതായി സഹായികളുടെ മൊഴി. കരള്‍രോഗത്തെക്കുറിച്ച് മണിക്ക് ആശങ്കയുണ്ടായിരുന്നെന്നും പതിവിന് വിരുദ്ധമായി തങ്ങളോട് വല്ലാതെ ദേഷ്യപ്പെട്ടിരുന്നുവെന്നും സഹായികളായ അരുണ്‍, മുരുകന്‍, വിപിന്‍ എന്നിവര്‍ പറഞ്ഞു. വീട്ടുകാരുമായി മണി അകല്‍ച്ച പാലിച്ചിരുന്നെന്നും മൊഴിയിലുണ്ട്.
അതിനിടെ, മണിയുടെ മരണത്തിന് കാരണമാവുന്ന വിധത്തില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പാളിച്ച ഉണ്ടായിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്വത്ത്വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ മണിക്ക് കോടികളുടെ സമ്പത്തും ബിനാമി ഇടപാടുകളുമുണ്ടെന്ന് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. സുഹൃത്തുക്കളുടെയും സഹായികളുടെയും ആസ്തി പരിശോധിച്ചിട്ടുണ്ട്. കുടുംബവുമായി അകന്ന് താമസിക്കാന്‍ കാരണം എന്തെന്ന് പരിശോധിക്കുന്നുണ്ട്. ഇത് ബന്ധുക്കളിലേക്കും അന്വേഷണമത്തൊന്‍ ഇടയാക്കും.
മണിയുടെ ശരീരത്തില്‍ കഞ്ചാവിന്‍െറയും കറുപ്പിന്‍െറയും സാന്നിധ്യം കണ്ടത്തെിയിരുന്നു. മണിയെ ചികിത്സിച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ മൂത്രസാമ്പിള്‍ പരിശോധനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതിനിടെ മണിയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സുഹൃത്തുക്കള്‍ രംഗത്തത്തെി. ഇടുക്കിയിലെ ഒരു വനിതാ ഡോക്ടറുമായുള്ള അദ്ദേഹത്തിന്‍െറ സൗഹൃദം മണിയുടെ ബന്ധുക്കള്‍ ചോദ്യം ചെയ്തിരുന്നെന്നും ഇതത്തേുടര്‍ന്ന് ബന്ധുക്കളുമായി മണി അകല്‍ച്ചയിലായിരുന്നെന്നും അവര്‍ പറഞ്ഞു. മണിയുടെ മരണശേഷം അടുത്ത രണ്ടുബന്ധുക്കളുടെ പ്രവൃത്തികളില്‍ അസ്വാഭാവികതയുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.
മണിയുടെ സ്വത്തില്‍ വലിയൊരു ഭാഗം എവിടെയാണെന്ന് അറിയില്ളെന്നാണ് വീട്ടുകാര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുള്ളത്. 50 കോടിയുടെ സ്വത്തെങ്കിലും ചില ബന്ധുക്കളും സുഹൃത്തുക്കളും കൈയടക്കിവെച്ചിട്ടുണ്ടെന്ന് സംശയിക്കണം.
23 വര്‍ഷത്തെ അഭിനയ ജീവിതംകൊണ്ട് ഇതിലേറെ സമ്പാദിക്കാമായിരുന്നു. എന്നാല്‍ കോടിക്കണക്കിന് രൂപ മണി ദാനം ചെയ്തിട്ടുണ്ടെന്ന് വീട്ടുകാര്‍ കരുതുന്നു.
സഹായികളായി കൂടെയുള്ള ചിലരുള്‍പ്പെടെ തന്നെ കബളിപ്പിച്ച് പണം എടുക്കുന്നതായി മണി പറഞ്ഞിട്ടുണ്ടെന്ന് വീട്ടുകാരില്‍ ചിലര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് ഭാര്യാപിതാവ് സുധാകരന്‍ ഇക്കാര്യം മണിയുമായി സംസാരിച്ചിരുന്നത്രേ.
മണിയുടെ സഹായികള്‍ക്ക് അത് ഇഷ്ടമായില്ല. തമിഴ്നാട്ടില്‍ മണിക്ക് ഭൂമിയുള്ളതായി സംശയമുണ്ട്. അതിന്‍െറ രേഖകള്‍ തങ്ങളുടെ പക്കല്‍ ഇല്ളെന്നും മണിക്കും സഹായികള്‍ക്കും മാത്രമെ അറിയാവൂ എന്നും വീട്ടുകാര്‍ പറഞ്ഞിട്ടുണ്ട്.
ഈ രേഖകള്‍ ആരുടെ കൈവശമാണെന്ന സംശയവും അവര്‍ ഉന്നയിച്ചിട്ടുണ്ട്.
ഇക്കാര്യങ്ങളെല്ലാം അന്വേഷണസംഘം പരിശോധിക്കും. മണിയുടെ സഹായികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇവരെ നുണപരിശോധനക്ക് വിധേയമാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.