ശരീരത്തില്‍ കണ്ട കീടനാശിനി ഭാര്യാപിതാവും വാങ്ങിയിരുന്നെന്ന് മൊഴി

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തിന് കാരണമെന്ന് സംശയിക്കുന്ന ‘ക്ളോര്‍പൈറിഫോസ്’ കീടനാശിനി ഭാര്യാപിതാവും വാങ്ങിയിരുന്നെന്ന് മൊഴി. മണിയുടെ ഭാര്യ നിമ്മിയുടെ പിതാവ് സുധാകരന്‍ കീടനാശിനി വാങ്ങാറുണ്ടെന്ന് വ്യാപാരിയാണ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. ഇത് സ്വന്തം കൃഷി ആവശ്യങ്ങള്‍ക്കാണ് വാങ്ങാറെന്ന് സുധാകരന്‍ മൊഴി നല്‍കി. കീടനാശിനി വാങ്ങിയത് സുധാകരനാണെന്നും വാഴക്ക് തളിച്ചത് പണിക്കാരനാണെന്നും അന്വേഷണ സംഘാംഗം പറഞ്ഞു. അതേസമയം, മണിയുടേത് ആത്മഹത്യയോ കൊലപാതകമോ എന്ന് തെളിയിക്കുന്ന മൊഴികളോ തെളിവുകളോ ഇതുവരെ ലഭിച്ചിട്ടില്ളെന്ന് അന്വേഷണ സംഘം പറഞ്ഞു.
മണിയുടെ ശരീരത്തില്‍ കീടനാശിനി സാന്നിധ്യം കണ്ടത്തെിയതോടെ പാഡിയിലും മണിയുടെ തറവാട്ട് വീട്ടിലും നടത്തിയ പരിശോധനയിലാണ് അതേ കീടനാശിനിയുടെ കുപ്പികള്‍ കണ്ടത്തെിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചാലക്കുടിയിലെ നാല് കടകളില്‍ ഈ കീടനാശിനി വില്‍ക്കുന്നുണ്ടെന്ന് മനസ്സിലായി. അതിന്‍െറ അന്വേഷണത്തിലാണ് മണിയുടെ ഭാര്യാപിതാവ് കീടനാശിനി വാങ്ങാറുള്ളതായി അറിഞ്ഞത്. മണിക്ക് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെന്ന് പൊലീസിന്‍െറ പരിശോധനയില്‍ വ്യക്തമായി. പത്ത് വീടും ഏക്കര്‍ കണക്കിന് പുരയിടവുമാണ് മണിയുടെ പേരിലുള്ളത്. ഇതിന്‍െറയെല്ലാം വരുമാനം ഭാര്യാപിതാവാണ് കൈകാര്യം ചെയ്യുന്നത്. സുധാകരന്‍െറ ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചു. ഇയാള്‍ ബിനാമിയായി ഭൂമി വാങ്ങിയിട്ടുണ്ടോ എന്നറിയാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. മണി നിമ്മിയെ വിവാഹം ചെയ്ത ശേഷമാണ് ഇയാള്‍ ചാലക്കുടി ചേനത്തുനാട്ടിലത്തെിയത്. മണി ഇയാളുടെ പേരില്‍ നിര്‍മിച്ച വീട്ടിലായിരുന്നു താമസം. സുധാകരന് റിയല്‍ എസ്റ്റേറ്റ് ബിസിനസാണ്. ഒരാഴ്ചയായി മണിയുടെ സഹായികളായ മൂന്നുപേരെ നിരന്തരം ചോദ്യം ചെയ്യുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.