സ്വത്ത് വിവരങ്ങളുടെ അന്വേഷണം ഹൈറേഞ്ചിലേക്ക്

രാജാക്കാട്: കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം ഇടുക്കി ജില്ലയിലെ ഹൈറേഞ്ചിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി സൂചന. രണ്ടു കാര്യങ്ങളാണ് അന്വേഷിക്കുന്നതെന്നാണ് അറിയുന്നത്. ഹൈറേഞ്ച് മേഖലയില്‍ മണി വസ്തുക്കള്‍ വാങ്ങിയിട്ടുണ്ടോ എന്നതാണ് പ്രധാനം. ഇത് സംബന്ധിച്ച് വില്ളേജ് ഓഫിസുകള്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചതായാണ് അറിയുന്നത്. അത് ഭൂമിയോ കെട്ടിടങ്ങളോ റിസോര്‍ട്ടുകളോ ഏത് രീതിയിലാണെന്നും അന്വേഷിക്കുന്നുണ്ട്. മണി നേരിട്ടല്ലാതെ ബന്ധുക്കളോ സുഹൃത്തുക്കളോ ആയവരുടെ പേരിലാണോ ഇതെന്നതും അന്വേഷിച്ചറിയാനാണ് നിര്‍ദേശം. രേഖകള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം മനസ്സിലാക്കാനാകില്ളെന്ന് അറിയാവുന്ന സംഘം അതിനായി മറ്റ് മാര്‍ഗങ്ങള്‍ ആരായുന്നുണ്ട്. മണിയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന പ്രദേശത്തുള്ളവരെ അതിനായി അന്വേഷണ പരിധിയില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.
രാജാക്കാട് സ്വദേശിയായ ഡോക്ടറും കുടുംബവുമായി മണിക്ക് അടുത്ത ബന്ധമാണുള്ളത്. രണ്ടു വര്‍ഷം മുമ്പ് അതിരപ്പിള്ളിയില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ മണി മര്‍ദിച്ച സംഭവത്തില്‍ വാഹനത്തില്‍ മണിക്കൊപ്പം ഡോക്ടറും ഭാര്യയും ഉണ്ടായിരുന്നു. ആദ്യം ഇവരെയും  കേസില്‍ ഉള്‍പ്പെടുത്തിയെങ്കിലും പിന്നീട് ഒഴിവാക്കിയത്  വിവാദമായിരുന്നു. ചാലക്കുടിയില്‍നിന്ന് മണി ഇടുക്കിയിലത്തെുമ്പോള്‍ ഡോക്ടറുടെ വീട് സന്ദര്‍ശിക്കാതിരിക്കാറില്ല. ഇവരുമായുള്ള  ബന്ധം മണിയുടെ  കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിരുന്നതായി ചില  മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതടക്കമുള്ള എല്ലാ വിവരങ്ങളും അന്വേഷിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. രാജാക്കാട്ടിലും പരിസരങ്ങളിലും  മണി നിരവധി തവണ താമസിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഏതെല്ലാം ദിവസങ്ങളിലാണ് ഇതെന്നും ഏറ്റവും അവസാനം എന്നാണ് വന്ന് പോയതെന്നുമാണ് അന്വേഷിക്കുന്നത്. അതിന്‍െറ ഭാഗമായി ഡോക്ടറോടും ഭാര്യയോടും  കാര്യങ്ങള്‍ ചോദിച്ചറിയുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഇരുവരും നിരീക്ഷണത്തിലാണെന്ന സൂചനയും അവര്‍ നല്‍കി. എല്ലാവരുടെയും ഫോണ്‍ കാള്‍ ലിസ്റ്റുകളുടെ  പരിശോധനയും പുരോഗമിക്കുകയാണ്.ഇതിനിടെ അന്വേഷണത്തിന്‍െറ  ഭാഗമായി അടിമാലി  സ്വദേശിയെ ചാലക്കുടിയില്‍നിന്നത്തെിയ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്തെ ഒരു തൊഴിലാളിയായ ഇയാള്‍ക്ക് മണിയുടെ സഹായികളുമായി ബന്ധമുണ്ടെന്നാണ് പറയുന്നത്. രാജാക്കാട്ടെ ഡോക്ടറുമായും ഏതെങ്കിലും വിധത്തിലുള്ള ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
രാജാക്കാട്  മേഖലയില്‍ മണിക്ക് ബിനാമി പേരില്‍ വന്‍തുകയുടെ നിക്ഷേപങ്ങളുണ്ടെന്ന അഭ്യൂഹമുണ്ട്. ഭൂമിയായും  റിസോര്‍ട്ടായും ആണിതെന്നും ചില കിംവദന്തികള്‍ പരന്നിട്ടുണ്ട്. അതിന്‍െറ നോക്കിനടത്തിപ്പുകാരന്‍  ഡോക്ടറുടെ ബന്ധുവാണെന്നും ചിലര്‍ പറയുന്നു. അതടക്കമുള്ള വിവരങ്ങള്‍  വിശദമായി ശേഖരിക്കുമെന്നും അന്വേഷണ സംഘം ഉടന്‍ ഇടുക്കിയില്‍ എത്തുമെന്നാണ് അറിയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.