ചാർലി എന്തുകൊണ്ട് ദേശീയ അവാർഡിന് അയച്ചില്ല?

തിരുവനന്തപുരം: സംസ്ഥാന അവാർഡിന് ശേഷമാണ് ദേശീയ അവാർഡിന് സിനിമ അയക്കേണ്ടതെന്ന തെറ്റിദ്ധാരണ മൂലമാണ് ചാർലി അവാർഡ് നിർമയത്തിന് അയക്കാതിരുന്നതെന്ന് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് ഉണ്ണി ആർ. അവാർഡ് നിർണയത്തിനായി സിനിമ അയക്കേണ്ട സമയം കഴിഞ്ഞുപോയതിന് ശേഷമാണ് ഇതേക്കുറിച്ച് ശ്രദ്ധിച്ചത്. തമിഴ് ആർട് ഡയറക്ടർ ജയശ്രീ ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോഴേക്കും അവസാനതിയ്യതി പിന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിരുന്നു. സംസ്ഥാന അവാർഡ് നിർണയത്തിൽ ഒട്ടേറെ അവാർഡുകൾ വാരിക്കൂട്ടിയ ചാർലി ദേശീയ അവാർഡിന് അയക്കാത്തതെന്തുകൊണ്ടെന്ന് പല കോണുകളിലും നിന്നും ചോദ്യം ഉയർന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വിശദീകരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർമാതാവിനും സംവിധായകനും ഇക്കാര്യത്തിൽ ഏറെ വിഷമമുണ്ടെന്നും ഉണ്ണി ആർ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.