ഉൾകൊള്ളാനാവുന്നില്ല -ഭാവന
ജിഷ്ണുവിന്റെ മരണം ഉൾകൊള്ളാനാവുന്നില്ലെന്ന് നടി ഭാവന. മെസേജുകൾ അയക്കുമ്പോൾ രോഗ മുക്തനായി എന്നാണ് അറിയിച്ചിരുന്നത്. രോഗത്തിൽ നിന്നും തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷ. തന്റെ ചേട്ടനുമായി നല്ല അടുപ്പം സൂക്ഷിച്ചിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തെ വിളിക്കാൻ പോലും കഴിയാത്ത മാനസികാവസ്ഥയിലാണ് താനെന്നും ഭാവന പ്രതികരിച്ചു.
ജീവിതത്തെ പോസിറ്റീവായി കണ്ടിരുന്ന ഒരാൾ - കുഞ്ചാക്കോ ബോബന്‍
ജീവിതത്തെ പോസിറ്റീവായി കണ്ടിരുന്ന ഒരാളായിരുന്നു ജിഷ്ണുവെന്ന് നടൻ കുഞ്ചാക്കോ ബോബൻ. ജിഷ്ണുവുമായി ഓര്‍ഡിനറി എന്ന സിനിമിയില്‍ മാത്രമാണ് ഒന്നിച്ച് അഭിനയിച്ചത്. അന്ന് ഞങ്ങള്‍ നടീനടന്മാര്‍ എല്ലാവരും ഒരു ഗസ്റ്റ്ഹൗസിലാണ് താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ആശുപത്രിയില്‍ എത്തി അദ്ദേഹത്തെ കണ്ടിരുന്നു. അന്ന് രോഗത്തിന്‍റെ വിഷമതകളൊന്നും അദ്ദേഹം കാണിച്ചിരുന്നില്ല.
എപ്പോഴും ഊര്‍ജസ്വലനായിരുന്നു -ഇന്നസെന്‍റ്
ദൈവം വിളിച്ചാല്‍ എല്ലാവരും പോകണം. ജിഷ്ണുവിന് നേരത്തെ പോകേണ്ടി വന്നതില്‍ വിഷമമുണ്ട്. ആത്മാവിന് നിത്യശാന്തി നേരുന്നു അതല്ലാതെ എനിക്ക് മറ്റൊന്നും പറയാനില്ലെന്നായിരുന്നു ഇന്നസെന്‍റിന്‍റെ പ്രതികരണം. രോഗം ബാധിച്ചിരുന്നെങ്കിലും എപ്പോഴും ഊര്‍ജസ്വലനായാണ് ജിഷ്ണുവിനെ കണ്ടിട്ടുള്ളത്. ഇതേ അസുഖമുള്ള ഒരു രോഗിയും ഇത്രത്തോളം ആത്മവിശ്വാസം കാണിക്കുന്നത് കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുതലമുറക്ക് മാതൃകയാക്കാവുന്ന ഒരാൾ -ജഗദീഷ്
ജീവിതത്തെ ശുഭപ്രതീക്ഷയോടെ കണ്ടിരുന്ന ഒരു ചെറുപ്പക്കാരനായിരുന്നു ജിഷ്ണു. പുതുതലമുറക്ക് മാതൃകയാക്കാവുന്ന ഒരാൾ. എന്നാൽ കഴിവിനൊത്ത അവസരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. വലിയ നടന്റെ മകനായിരുന്നെങ്കിലും ആ ഭാവങ്ങളൊന്നും ജിഷ്ണുവിനുണ്ടായിരുന്നില്ല. മലയാള സിനിമക്ക് മാതൃകയാക്കാവുന്ന ജിഷ്ണുവിന്റെ വിയോഗം ദുഃഖകരമാണ്.
വേർപാട് വ്യക്തിപരമായി എനിക്കേറെ നഷ്ടം -കമൽ
രോഗാവസ്ഥയിലും ജിഷ്ണു വളരെ പോസിറ്റീവായിരുന്നു. സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നപ്പോഴും രോഗത്തെക്കുറിച്ചുള്ള വേദനകളൊന്നും ജിഷ്ണുവിനുണ്ടായിരുന്നില്ല. രോഗത്തെ വെല്ലുവിളിയോടെ ഏറ്റെടുത്തു. ജീവിതത്തിൽ ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ടെന്ന ചിന്ത ജിഷ്ണുവിനുണ്ടായിരുന്നു. ജിഷണുവിന്റെ വേർപാട് വ്യക്തിപരമായി എനിക്കേറെ നഷ്ടമാണ്.
a dear departed friend :( the one who walked into my home and cheered me up to bounce back soon from the accident, i met...
Posted by Sidharth Bharathan on Friday, March 25, 2016
you were such a great fighter. One of the very few bravest people i had ever seen. may his soul rest in peace....
Posted by Asif Ali on Thursday, March 24, 2016
ആദരാഞ്ജലികള്‍
Posted by Laljose on Thursday, March 24, 2016
Some People need to be inspired... Some inspire...Jishnu Chetta.. U were a warrior who was truly an inspiration...You...
Posted by Pearle Maaney on Thursday, March 24, 2016
ആദരാഞ്ജലികൾ
Posted by Jayaram on Thursday, March 24, 2016
മേലെ മാനത്ത് തിളങ്ങി തന്നെ നില്ക്കും കൂട്ടുകാരാ.... യാത്ര മൊഴി ...
Posted by Kunchacko Boban on Thursday, March 24, 2016
a dear departed friend :( the one who walked into my home and cheered me up to bounce back soon from the accident, i met...
Posted by Sidharth Bharathan on Friday, March 25, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.