കൊച്ചി: ജീവനുപോലും വില കല്‍പിക്കാതെ ജനജീവിതം സ്തംഭിപ്പിക്കുന്ന തെരുവുപ്രകടനങ്ങള്‍- അതായിരുന്നു ‘ നിര്‍ണായകം’ എന്ന ചിത്രത്തിന്‍െറ പ്രമേയം. സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച സിനിമക്ക് ‘നിര്‍ണായകം’ ദേശീയ അവാര്‍ഡ് നേടിയപ്പോള്‍ അത് ഇത്തരം പ്രവണതക്കെതിരെ ഉയരുന്ന പൊതുവികാരത്തിനുള്ള അംഗീകാരം കൂടിയായി. തന്‍െറയും സഹോദരന്‍ ഡോ. ബോബിയുടെയും ജീവിതാനുഭവമാണ് ‘നിര്‍ണായക’ത്തിലത്തെിച്ചതെന്ന് തിരക്കഥാകൃത്ത് സഞ്ജയ് പറഞ്ഞു. ഡോ. ബോബിയും സഞ്ജയും ചേര്‍ന്നാണ് ഈ സിനിമക്ക് ദൃശ്യഭാഷ്യം ഒരുക്കിയത്. അന്തരിച്ച നടന്‍ ജോസ് പ്രകാശിന്‍െറ സഹോദരനും നടനുമായ പ്രേം പ്രകാശിന്‍െറ മക്കളാണ് ഇരുവരും.
കെട്ടിടത്തിന്‍െറ മുകളില്‍നിന്ന് വീഴുന്ന പേരക്കുട്ടിയെ ആശുപത്രിയിലത്തെിക്കാന്‍ ശ്രമിക്കുന്ന മുത്തച്ഛന്‍ ഭരണകക്ഷിയുടെ പ്രകടനത്തില്‍ കുടുങ്ങുന്നു. കുട്ടിയെ ആശുപത്രിയിലത്തെിക്കാന്‍ സഹായിക്കണമെന്നും കടന്നുപോകാന്‍ വഴി തരണമെന്നുമുള്ള മുത്തച്ഛന്‍െറ(നെടുമുടി വേണു) അപേക്ഷ പ്രകടനക്കാര്‍ തള്ളുന്നു. പൊലീസുകാര്‍ പോലും ആ ഘട്ടത്തില്‍ സഹായിക്കാന്‍ തയാറാവുന്നില്ല. ഒടുവില്‍ പേരക്കുട്ടി മരിക്കുന്നു. ഇതിനെതിരെ മുത്തച്ഛന്‍ നിയമ യുദ്ധത്തിന് ഒരുങ്ങുന്നു. ഇതും അദ്ദേഹത്തെ സഹായിക്കാനത്തെുന്ന ഒരു അഭിഭാഷകന്‍ നടത്തുന്ന നിയമ പോരാട്ടവുമാണ് ‘നിര്‍ണായകം’ പറയുന്നത്.
‘നിര്‍ണയ’ത്തിന്‍െറ കഥാ ചര്‍ച്ചക്ക് വന്നുകൊണ്ടിരിക്കെ കോട്ടയത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രകടനത്തില്‍ ഡോ. ബോബി മണിക്കൂറിലേറെ കുരുങ്ങിയിരുന്നു. കൊച്ചിയിലായിരുന്ന സഞ്ജയിനോട് താന്‍ ഗതാഗതക്കുരുക്കില്‍ പെട്ടിരിക്കുകയാണെന്ന് ഡോ. ബോബി പറഞ്ഞു.
ഈ സംഭവമാണ് കഥാ ചര്‍ച്ചക്ക് വഴിത്തിരിവുണ്ടാക്കിയതെന്ന് സഞ്ജയ് വെളിപ്പെടുത്തി. ദേശീയ അംഗീകാരം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ട് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.