ചെന്നൈ: ‘കാത്തിരുന്നു... കാത്തിരുന്നു...’ എന്ന ഗാനം എന്ന് നിന്‍െറ മൊയ്തീന്‍ എന്ന സിനിമയുടെ ആത്മാവാണ്. ദേശീയ പുരസ്കാരത്തിനായി പരിഗണിച്ച ഗാനത്തിന് സംസ്ഥാന അവാര്‍ഡ് ലഭിക്കാത്തത് എന്നെ അലട്ടുന്നില്ല. എന്ന് നിന്‍െറ മൊയ്തീന്‍ സിനിമയുടെ പശ്ചാത്തലത്തില്‍ ആ ഗാനം ഒരുക്കിയതിലെ സംവിധാനപാടവം കേന്ദ്ര ജൂറി മനസ്സിലാക്കിയതിന്‍െറ അടിസ്ഥാനത്തിലാണ് പുരസ്കാരം ലഭിച്ചത്. സംസ്ഥാന ജൂറിക്ക് മറിച്ചൊരു തീരുമാനമുണ്ടായതിനെ തെറ്റായി കാണുന്നില്ല. പുരസ്കാരലബ്ധിയില്‍ നിറഞ്ഞുനില്‍ക്കുന്ന ഈ നിമിഷങ്ങളില്‍ സൗന്ദര്യമയമായ അനുഭൂതിയാണ് അനുഭവപ്പെടുന്നത്. അച്ഛനെയും അമ്മയെയും സംഗീതജീവിതത്തില്‍ വിലമതിക്കാനാവത്ത പിന്തുണ നല്‍കുന്ന ജ്യേഷ്ഠനെയും അടുത്തിടപഴകുന്നവരെയും ഓര്‍ക്കുന്നു. എന്‍െറ സംഗീതം താലോലിക്കുകയും ഹൃദയത്തില്‍ കൊണ്ടുനടക്കുകയും ചെയ്യുന്ന ലോകമെമ്പാടുമുള്ള മലയാളി സുഹൃത്തുക്കള്‍ക്കും മലയാള സിനിമക്കും ഈ പുരസ്കാരം സമര്‍പ്പിക്കുന്നു.
എന്‍െറ സംഗീത സമര്‍പ്പണത്തിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി പുരസ്കാരം ഏറ്റുവാങ്ങുന്നു. കുടുംബത്തോടൊപ്പവും സഹോദരിയോടൊപ്പവും ഈ നിമിഷങ്ങള്‍ ആഘോഷിക്കണമെന്നാണ് ആഗ്രഹം. കാഞ്ചനമാലയുടെ അടുത്തുപോയി ഞാന്‍ ഈ പാട്ട് പാടിയിട്ടുണ്ട്. അമ്മക്ക് പാട്ടുകേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി. കാത്തിരുന്നു... കാത്തിരുന്നു... എന്ന പാട്ടിന്‍െറ നാള്‍വഴി ചികഞ്ഞാല്‍ 10 വര്‍ഷത്തെ ദൈര്‍ഘ്യമുണ്ട് ആ കാത്തിരിപ്പിന്. ആ പാട്ടിന്‍െറ പല്ലവിക്കൊരു പ്രത്യേകതയുണ്ട്. സാധാരണയുള്ളതിനെക്കാള്‍ ദൈര്‍ഘ്യം കൂടുതലാണ്. പല്ലവി പൂര്‍ണമാകുമ്പോഴേക്കും ചിത്രത്തിന്‍െറ ആത്മാവ് ഒപ്പിയെടുക്കാന്‍ ആ വരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആ സിനിമയുടെ സമ്പൂര്‍ണത പാട്ടിലുണ്ട്. സിനിമയുടെ നാലര മിനിറ്റാണ് ഈ പാട്ടിനായി മാറ്റിവെച്ചിരിക്കുന്നത്. ഈ ഗാനം നന്നായതിന്‍െറ പാതി അവകാശം റഫീഖ് അഹമ്മദിനാണ്.
എനിക്ക് അധികം ജോലിത്തിരക്കൊന്നുമില്ലാത്ത സമയത്താണ് ‘എന്ന് നിന്‍െറ മൊയ്തീന്‍’ സിനിമയിലേക്ക് വിളിക്കുന്നത്. മൂന്നു പാട്ട് എനിക്കും രണ്ടു പാട്ട് രമേശ് നാരായണനും മാറ്റിവെച്ചു. രമേശ് നാരായണന്‍ പറഞ്ഞാല്‍ ഞാന്‍ ഈ സിനിമ ചെയ്യാമെന്ന് അറിയിച്ചു. രണ്ടു ദിവസം കഴിഞ്ഞ് രമേശ് നാരായണന്‍ എന്നെ വിളിച്ച് നീ ഈ സിനിമ ചെയ്താല്‍ നന്നായിരിക്കും എന്നു പറഞ്ഞു. സംഗീതജ്ഞര്‍ പൂര്‍ണമായും സംഗീതത്തിലാണ് ശ്രദ്ധിക്കേണ്ടത്. രമേശ് നാരായണന്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ സത്യമുണ്ടാകാം. അദ്ദേഹത്തിന്‍െറ അഭിപ്രായം വകവെച്ചുകൊടുക്കുന്നു. അത്തരം ചര്‍ച്ചകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല. സംഗീതത്തില്‍ മാത്രം ശ്രദ്ധിക്കാന്‍ ആഗ്രഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.