മണിയുടെ മരണം: പരിശോധനക്കയച്ച സാമ്പിളുകള്‍ പൊലീസ് തിരികെ വാങ്ങി

കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തെത്തുടര്‍ന്ന് പരിശോധനക്കയച്ച സാമ്പിളുകള്‍ അന്വേഷണ സംഘം തിരികെ വാങ്ങി. ആദ്യം ശേഖരിച്ച രക്തവും ആന്തരികാവയവങ്ങളും തെളിവുകളുമാണ് കാക്കനാട്ടെ ഫോറന്‍സിക് ലാബില്‍ നിന്ന് തിരികെ വാങ്ങിയത്. മരണ കാരണം കീടനാശിനിയാണെന്ന് കണ്ടെത്തിയത് കാക്കനാട്ടെ ലാബായിരുന്നു. തിരികെ വാങ്ങിയ തെളിവുകളുള്‍പ്പെടെയുള്ളവ ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബില്‍ പരിശോധിച്ചാല്‍ മതിയെന്നാണ് പൊലീസിന്‍റെ തീരുമാനം.

മണിയുടെ ശരീരത്തിൽ കീടനാശിനി ഉണ്ടെന്നും ഇല്ലെന്നുമുള്ള രണ്ട് രാസപരിശോധനാഫലങ്ങൾ നിലവിലുണ്ട്. ഇതിൽ വ്യക്തതയും ആധികാരികതയും വരുത്തുകയാണ് കേന്ദ്ര ലാബിലെ പുനഃപരിശോധനകൊണ്ട് ലക്ഷ്യമിടുന്നത്. ശരീരത്തിൽ ഏതെല്ലാം വിഷപദാർത്ഥങ്ങളുണ്ട്, അവയുടെ അളവ് എത്ര, കരളിന് പുറമെ മറ്റേതെല്ലാം അവയവങ്ങളിൽ വിഷപദാർത്ഥങ്ങളുടെ സാന്നിധ്യമുണ്ട്- എന്നീ കാര്യങ്ങളാവും പരിശോധിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.