ദലിതനായതുകൊണ്ട് മണിക്കൊപ്പം അഭിനയിക്കാന്‍ നടിമാര്‍ തയാറായില്ല –വിനയന്‍

തിരുവനന്തപുരം: ദലിതനാണെന്ന കാരണംകൊണ്ട് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയില്‍ നടന്‍ കലാഭവന്‍ മണിയോടൊപ്പം അഭിനയിക്കാന്‍ മുന്‍നിര നടിമാര്‍ തയാറായില്ളെന്ന് സംവിധായകന്‍ വിനയന്‍. 20ാമത് എ.ഐ.വൈ.എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബഹുജനകൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമ വിജയമായതോടെ തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചു.വിക്രം ആയിരുന്നു നടന്‍. വിക്രമിനൊപ്പം അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ച് വീട്ടിലേക്ക് നടിമാരുടെ തിരക്കായിരുന്നു.സിനിമക്കുള്ളിലും മലയാളിയുടെ ഉള്ളിലുമുള്ള ദലിത് വിരുദ്ധതയാണ് ഇതു ചൂണ്ടിക്കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.