കഴക്കൂട്ടം: മമ്മൂട്ടി തന്‍െറ ജ്യേഷ്ഠനെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. കടന്നപ്പള്ളി തന്‍െറ പ്രായംകൂടിയ അനുജനെന്ന് മമ്മൂട്ടിയുടെ മറുപടി. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ പ്രഥമ നവതിപുരസ്കാരം നടന്‍ മമ്മൂട്ടിക്ക് സമ്മാനിക്കുന്ന ചടങ്ങിലാണ് നര്‍മമുഹൂര്‍ത്തങ്ങള്‍ അരങ്ങേറിയത്.
അധ്യക്ഷപ്രസംഗത്തിനിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മമ്മൂട്ടിയുടെ മറുപടികേട്ടതോടെ സദസ്സ് ഇളകിമറിഞ്ഞു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇങ്ങനെ ഒരു ജ്യേഷ്ഠനെകിട്ടാത്തതില്‍ അസൂയയുണ്ടാകുമെന്നും മമ്മൂട്ടി തുറന്നടിച്ചു. തന്‍െറ മകനെയും കടന്നപ്പള്ളി ജ്യേഷ്ഠനെന്നാണ് വിളിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. ഉമ്മന്‍ ചാണ്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീലങ്കന്‍ പാര്‍ലമെന്‍റ് സ്പീക്കര്‍ ദേശബന്ധു കരു ജയസൂര്യയാണ് നവതിപുരസ്കാരം സമ്മാനിച്ചത്. ജസ്റ്റിസ് ജെ.ബി. കോശി മുഖ്യാതിഥിയായിരുന്നു. വര്‍ഗീസ് കുര്യന്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി എന്നിവര്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.