മകന്‍റെ ചിത്രത്തിന് ആദ്യ ക്ലാപ്പടിച്ച് ജയറാം

ആക്ഷൻ ഹീറോ ബിജുവിന് ശേഷം ജയറാമിന്‍റെ മകൻ കാളിദാസിനെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രം പൂമരത്തിന്‍റെ പൂജ നടന്നു. ജയറാം ചിത്രത്തിന്‍റെ ക്ലാപ്പ് അടിക്കുകയും പാർവതി സ്വിച് ഒാൺ കർമം നിർവഹിക്കുകയും ചെയ്തു. കമൽ, സിബിമലയിൽ, ജോഷി തുടങ്ങിയവർ പൂജക്കെത്തിയിരുന്നു.

ബാലാജി തരണീധരന്‍ സംവിധാനം ചെയ്ത ഒരു പക്കാ കഥൈ, മീന്‍കുഴമ്പും മണ്‍പാനയും എന്നീ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷമാണ് കാളിദാസ് മലയാളത്തില്‍ അഭിനയിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.