ന്യുഡല്‍ഹി: പ്രതിഭയുള്ളവര്‍ക്ക് സിനിമയെടുക്കാന്‍ പ്രയാസമുള്ള കാലമാണിതെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സാഹിത്യ-സിനിമാ പശ്ചാത്തലമോ അടിസ്ഥാന ധാരണകളോ പോലുമില്ലാത്തവര്‍ സിനിമയെടുക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. സാങ്കേതിക വിദ്യയുടെ പുരോഗതി സിനിമയെടുക്കല്‍ എളുപ്പമാക്കിയിരിക്കുന്നു. എന്നാല്‍ യുവ തലമുറയില്‍ ചിലര്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നവരുമുണ്ട്. അടൂരിനെക്കുറിച്ച് ഇന്ദിരാഗാന്ധി നാഷനല്‍ സെന്‍റര്‍ ഫോര്‍ ആര്‍ട്സ് തയ്യാറാക്കിയ ഭൂമിയില്‍ ചുവടുറച്ച് എന്ന ഡോക്യുമെന്‍ററിയുടെ ഡി.വി.ഡി പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1965ല്‍ സിനിമാ പഠനം നടത്തിയ താന്‍ ഈ കാലമിത്രയും എടുത്ത ചിത്രങ്ങളുടെ എണ്ണമെടുക്കാന്‍ ശ്രമിക്കുന്നവരുണ്ട്. സിനിമയെടുക്കാത്ത വര്‍ഷങ്ങളായിരുന്നു കൂടുതല്‍. അക്കാലങ്ങളില്‍ എന്തു ചെയ്യുന്നു എന്നു ചോദിക്കുന്നവരോട് അഭിനയിക്കുന്നു എന്നാണ് മറുപടി പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.