ആട് 3 വരും; പ്രേക്ഷകർക്ക് വിജയ് ബാബുവിന്‍റെ ഉറപ്പ്

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം മലയാളികൾക്ക് വിവിധതരത്തിലുള്ള സ്വാധീനമാണ ് ഉണ്ടാക്കിയത്. ചിത്രം തിയേറ്ററുകളിൽ വലിയ ഒാളമുണ്ടാക്കിയില്ലെങ്കിലും ഷാജിപ്പാപ്പനും പിള്ളേരും ആരാധകരുടെ ഹൃ ദയത്തിൽ കയറി.

ഷാജിപ്പാപ്പാന്‍റെ വസ്ത്രവും മ്യൂസിക്കും ട്രെൻഡ് ആയി മാറി. സാമൂഹിക മാധ്യമത്തിൽ ഒന്നാം ഭാഗത്തിന്‍റെ പിന്തുണ കണ്ടാണ് വിജയ് ബാബുവും മിഥുനും ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുക്കിയത്. ആട് 2 ജനങ്ങൾ ഏറ്റെടുത്തു. തിയേറ്ററുകൾ പൂരപ്പറമ്പാക്കിയാണ് ചിത്രം ജൈത്രയാത്ര നടത്തിയത്. അതിന് പിന്നാലെയാണ് മൂന്നാം ഭാഗം ഉണ്ടാകുമെന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. നിർമാതാവ് വിജയ് ബാബു ഫേസ്ബുക്കിലൂടെയാണ് മൂന്നാം ഭാഗവുമായി ടീം എത്തുമെന്ന് അറിയിച്ചത്.

ഫെബ്രുവരി ആറിനാണ് ആട് 1 റിലീസായത്. അതുപോലെ മറ്റൊരു ഫെബ്രുവരി ആറിനാണ് ആട് 2 ചെ‍യ്യണമെന്ന് തീരുമാനിച്ചത്. ഇന്ന് തന്നെ പറയുന്നു ആട് 3 വരും -വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.

Full View
Tags:    
News Summary - Aadu 3 Soon, Vijay Babu-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.