സൂരാജ് വെഞ്ഞാറമൂട്-റിമ കല്ലിങ്കൽ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ആഭാസം സിനിമക്ക് യു/എ സർട്ടിഫിക്കറ്റ്. നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് സിനിമക്ക് യു/എ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. ഫേസ്ബുക്കിലുടെയാണ് സിനിമക്ക് യു/എ സർട്ടിഫിക്കറ്റ് ലഭിച്ച വിവരം അണിയറ പ്രവർത്തകർ അറിയിച്ചത്.
സിനിമയുടെ ആദ്യത്തെ സെൻസർ സർട്ടിഫിക്കേഷനിൽ ആൻറ്ി എസ്റ്റാബ്ലിഷ്മെൻറ് എന്ന പേരിൽ സിനിമക്ക് എ സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. ഇതിനെതിരെ സിനിമയുടെ അണിയറ പ്രവർത്തകർ റിവ്യൂ കമ്മിറ്റിക്ക് അപ്പീൽ നൽകിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഡൽഹി ട്രിബ്യൂണിലിൽ നിന്നാണ് അണിയറ പ്രവർത്തകർ അനുകൂല വിധി സമ്പാദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.