കോഴിക്കോട്: കൊല്ലപ്പെട്ട മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിെൻറ ജീവിതം പ്രമേയമാക്കി വാട്സ്ആപ് കൂട്ടായ്മ സിനിമയൊരുക്കുന്നു. ആര്.എം.സി.സി പ്രൊഡക്ഷെൻറ ബാനറില്‍ നവാഗത സംവിധായകന് വിനിഷ് ആരാധ്യ കഥയും സംവിധാനവും നിര്‍വഹിക്കുന്ന, ‘പത്മവ്യൂഹത്തിലെ അഭിമന്യു’എന്നു പേരിട്ട സിനിമ ആഗസ്റ്റില്‍ കോഴിക്കോട്, എറണാകുളം, മൂന്നാര്‍ എന്നിവിടങ്ങളില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലാദ്യമായി നവമാധ്യമകൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന സിനിമയില്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും വേഷമിടും. രമേഷ് കാവില്‍, അജയ് ഗോപാല്‍, സി.പി. അബൂബക്കര്‍ എന്നിവരാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. സംഗീതസംവിധാനം അജയ് ഗോപാല്‍ നിർവഹിക്കും. കാമറ ഷാജി ജേക്കബാണ്. പുതുമുഖങ്ങൾക്കുള്ള ഓഡിഷന് ഈ മാസം 28ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. വാർത്തസമ്മേളനത്തിൽ വിനീഷ് ആരാധ്യ, അജയ് ഗോപാല്‍, സുനില്‍ ദത്ത്, ഇസ്മയില്‍ കാവില്‍, അനസ് കടലുണ്ടി, സരീഷ് ലച്ചു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.