ഒടുവിൽ മമ്മൂട്ടി മുഖം കാണിച്ചു; മെഗാ മാസ്​ ചിത്രം അബ്രഹാമി​െൻറ ടീസർ പുറത്ത്​ VIDEO

ജൂൺ 16ന്​ തിയറ്ററിലെത്താൻ പോകുന്ന ബിഗ്​ ബജറ്റ്​ ആക്ഷൻ ത്രില്ലർ അബ്രഹാമി​​െൻറ സന്തതികളുടെ പ്രതീക്ഷ വർധിപ്പിച്ച്​ കൊണ്ട്​ ടീസർ പുറത്തുവന്നു. ട്രെയിലറിൽ മുഖം കാട്ടാതെ മാസ് കാണിച്ച മെഗാസ്റ്റാർ മമ്മൂട്ടി ടീസറിൽ ആരാധകർക്ക്​ ആവേശം പകർന്ന്​ കൊണ്ട്​ പ്രത്യക്ഷപ്പെട്ടു. നേരത്തെ ചിത്രത്തി​​െൻറ പോസ്റ്ററുകളും ഗാനവും പ്രേക്ഷകർ ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്​.

Full View

വർഷങ്ങളോളം അസോസിയേറ്റ്​ സംവിധായകനായി തിളങ്ങിയ ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്​ തിരക്കഥയൊരുക്കുന്നത്​ ബ്ലോക്​ബസ്റ്റർ ചിത്രം ഗ്രേറ്റ്​ ഫാദർ സംവിധാനം ചെയ്ത ഹനീഫ്​ അദേനിയാണ്​. ഗുഡ്​വിൽ എൻറർടൈൻമെൻഡ്​സി​​െൻറ ബാനറിൽ ടി.എൽ ജോർജ്​, ജോബി ജോർജ്​ എന്നിവർ ചേർന്നാണ്​ അബ്രഹാം നിർമിച്ചിരിക്കുന്നത്​.

അൻസൻ പോൾ, കനിഹ, സിദ്ധിഖ്​, രഞ്​ജി പണിക്കർ, കലാഭവൻ ഷാജോൺ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്​.
 

Tags:    
News Summary - Abrahaminte Santhathikal Official Teaser Mammootty-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.