പൃഥ്വി അഹങ്കാരിയെന്ന് പറയുന്നവർക്ക് ബാലയുടെ മറുപടി

പൃഥ്വിരാജ് അഹങ്കാരിയാണെന്ന് പറയുന്നവര്‍ക്ക് നടൻ ബാലയുടെ മറുപടി. പൃഥ്വിരാജിനെക്കുറിച്ച് നിരവധി ആരോപണങ്ങൾ പറയുന്നത് കേട്ടിട്ടുണ്ട്. പൃഥ്വി അഹങ്കാരിയാണെന്ന് പറഞ്ഞവരുണ്ട്. എന്നാൽ അദ്ദേഹം വളരെ സത്യസന്ധനും നല്ല മനുഷ്യനുമാണ്. അവൻ കള്ളം പറയാറില്ല. അതെനിക്ക് വളരെ ഇഷ്ടമാണ്. എന്‍റെ കഷ്ടപ്പാട് സമയത്ത് കൂടെ നിന്ന സുഹൃത്താണ് പൃഥ്വിയെന്നും ബാല പറഞ്ഞു. ഒരു പൊതു വേദിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് താരത്തിന്‍റെ അഭിപ്രായപ്രകടനം.

ജീവിതത്തിൽ വലിയൊരു പ്രശ്നം വന്നപ്പോൾ പൃഥ്വി കൂടെ നിന്നു. നീ നല്ല അഭിനേതാവാണ്, ശ്രദ്ധിക്കണമെന്ന് അദ്ദേഹം തന്നോട് പറഞ്ഞുവെന്നും ബാല വ്യക്തമാക്കി.

Tags:    
News Summary - Actor Bala about Prithviraj-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.