കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് വിദേശത്ത് പോകാൻ അനുമതി തേടി വീണ്ടും കോടതിയെ സമീപിച്ചു. ദുബൈയിലും ദോഹയിലും പോകുന്നതിന് ഇൗ മാസം 11 മുതൽ 25 വരെ പാസ്പോർട്ട് വിട്ടുതരണമെന്നാവശ്യപ്പെട്ടാണ് ദിലീപ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹരജി നൽകിയത്.
ഹരജി അടുത്തദിവസം പരിഗണിക്കും. 15ന് ദോഹയിൽ ‘ദേ പുട്ട്’ കടയുടെ ഉദ്ഘാടനത്തിന് ഖത്തറിൽ േപാകുന്നതിനും പിന്നീട് ദുബൈയിലെ കടയുടെ പ്രചാരണാർഥം യു.എ.ഇയിൽ പോകുന്നതിനും വിസ പുതുക്കാനും പാസ്പോർട്ട് വിട്ടുകിട്ടാനുമാണ് അനുമതി തേടിയത്. 22ന് തിരിച്ചെത്തുമെന്നും അറിയിച്ചിട്ടുണ്ട്. നേരേത്ത പലതവണ കോടതി അനുമതിയോടെ ദിലീപ് വിദേശയാത്ര നടത്തിയിരുന്നു.
കേസിൽ അറസ്റ്റിലായ ദിലീപിന് ഒരുമാസത്തിലേറെ നീണ്ട ജുഡീഷ്യൽ കസ്റ്റഡിക്കുശേഷമാണ് പാസ്പോർട്ട് കോടതിയിൽ ഏൽപിക്കണമെന്ന നിബന്ധനയോടെ ഹൈകോടതി ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.