ദുബൈ: മഹാകവി കുഞ്ചൻ നമ്പ്യാരായി വെള്ളിത്തിരയിൽ നിറയണമെന്ന മോഹം നടക്കാതെ പോയത് അഭിനയ ജീവിതത്തിലെ വേദനയാണെന്ന് നടൻ ജയറാം. സംവിധായകൻ ഭരതൻ ഇൗ ബയോപികിനായി ഒട്ടനവധി സ്കെച്ചുകൾ വരച്ചുവെച്ചിരുന്നു, തിരക്കഥയും പൂർത്തിയാക്കി.
എന്നാൽ ചിത്രത്തിെൻറ ചർച്ചകൾക്ക് അവസാന രൂപമാകും മുൻപ് അദ്ദേഹം മരണപ്പെട്ടതോടെ ആ അധ്യായം അടയുകയായിരുന്നു. ബയോപിക്കുകൾ കൂടുതൽ സ്വീകാര്യമാവുന്ന കാലത്ത് ‘കുഞ്ചൻ നമ്പ്യാർ’ ചിത്രം സാധ്യമാകുമെങ്കിൽ ഏറെ സന്തുഷ്ടിയുണ്ടെന്നും ദുബൈയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ ജയറാം പറഞ്ഞു.
ആദ്യമായി കലാഭവൻ സംഘത്തോടൊപ്പം മിമിക്രി അവതരിപ്പിക്കാൻ ദുബൈയിൽ വന്നപ്പോഴാണ് ഒരു വാർത്താ സമ്മേളനത്തെ അഭിമുഖീകരിക്കുന്നത്. കലാഭവൻ സ്ഥാപകനായ ഫാദർ ആബേലിനോടൊപ്പമായിരുന്നു അന്നെത്തിയത്.
ദുബൈയിലെ പാം ബീച്ച് ഹോട്ടലിൽ പ്രേം നസീർ ഉണ്ടെന്നറിഞ്ഞ് ആബേലച്ചനും കൈരളി കലാ സാംസ്കാരിക വേദിയും ഇടപെട്ട് കൂടിക്കാഴ്ചക്ക് അനുമതി നേടിക്കൊടുത്തതും അന്നാരംഭിച്ച സൗഹൃദം നസീറിെൻറ അവസാന ചിത്രം വരെ തുടർന്നതും ജയറാം അനുസ്മരിച്ചു.
ലിയോ തദേവൂസ് സംവിധാനം ചെയ്ത ലോനപ്പെൻറ മാമോദീസ എന്ന ചിത്രത്തിെൻറ ഗൾഫ് റിലീസുമായി ബന്ധപ്പെട്ട് യു.എ.ഇയിൽ എത്തിയതാണ് താരം. ഏറെ വ്യത്യസ്തതയാർന്ന ചലചിത്ര രീതികൾ അവതരിപ്പിക്കുന്ന മികച്ച ഒരു നവയുഗ സിനിമാ തലമുറയാണ് ഇപ്പോഴുള്ളതെന്നും അവർക്കൊപ്പം നടന്നുപോകാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നതായും അദ്ദേഹം പറഞ്ഞു.
ലിയോ തദേവൂസ്,പ്രൊഡ്യൂസർ ഷിനോയ് മാത്യൂസ്, സംഗീത സംവിധായകൻ അൽഫോൺസ്, ചിത്രത്തിലെ നായിക അന്ന രാജൻ (ലിച്ചി) തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.