കോഴിക്കോട്: നടന്‍ ജയസൂര്യക്ക് സിനിമ ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. ഇന്ത്യൻ ഫുട്ബാൾ താരം വി.പി. സത്യന്‍റെ ജീവിതം പറയുന്ന 'ക്യാപ്റ്റന്‍' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു പരിക്ക്. തേഞ്ഞിപ്പലത്ത് കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തില്‍ സിനിമക്ക് വേണ്ടി സന്തോഷ് ട്രോഫി മത്സരം ഷൂട്ട് ചെയ്യുന്നതിടെയാണ് സംഭവം.
മത്സരത്തിൽ ബംഗാൾ ടീം അംഗമായ നടൻ ദീപക് ഫൗൾ ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പന്തുമായി മുന്നേറ്റം നടത്തുന്ന ജയസൂര്യ മുട്ടുകുത്തി ഗ്രൗണ്ടിൽ വീണത്. വലത് കാൽമുട്ടിന് പരിക്കേറ്റ ജയസൂര്യയെ ഡോക്ടറെത്തി പരിശോധിച്ച് പ്രാഥമിക ചികിത്സ നൽകി. അഞ്ചു ദിവസത്തെ വിശ്രമമാണ് ഡോക്ടർ നിർദേശിച്ചിട്ടുള്ളത്. കൂട്ടിയിടിച്ച് വീണെങ്കിലും ദീപക്കിന് പരിക്കേറ്റില്ല.
ജയസൂര്യയുടെ പരിക്ക് ഗുരുതരമല്ലെന്നും അഞ്ച് ദിവസത്തെ വിശ്രമത്തിന് ശേഷം ഷൂട്ടിങ് പുനരാരംഭിക്കുമെന്നും സംവിധായകൻ ജി. പ്രജേഷ് സെന്‍ 'മാധ്യമ'ത്തെ അറിയിച്ചു.
കളിക്കാരനായും കോച്ചായും പന്തു തട്ടിയ സത്യന്‍റെ ജീവിതം സിനിമയാകുമ്പോള്‍ ആ ഇതിഹാസ താരമാകാൻ ജയസൂര്യ നേരത്തേ പരിശീലനം ഉൾപ്പെടെയുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നു. ടി.എല്‍. ജോര്‍ജ് ഗുഡ് വിൽ എന്‍റർടെയ്ൻമെൻറിന്‍റെ ബാനറിൽ പുറത്തിറങ്ങുന്ന സിനിമയുടെ നിർമാതാവ്. അനു സിതാരയാണ് നായിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.