നടൻ മണികണ്ഠൻ ആചാരി തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ വെച്ച് വിവാഹിതനായി. കോവിഡ് പശ്ചാത്തലത്തിൽ ലളിതമായാണ് ചടങ്ങുകൾ ഒരുക്കിയത്. വിവാഹത്തിനുകരുതിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് മണി കണ്ഠൻ അറിയിച്ചിരുന്നു. മരട് സ്വദേശിനി അഞ്ജലിയാണ് വധു. ആറുമാസം മുമ്പ് വിവാഹനിശ്ചയം നടന്നിരുന്നു.
‘നമസ്‌കാരം, കൂടുതലൊന്നും പറയുന്നില്ല. നിങ്ങൾക്ക് എല്ലാ കാര്യങ്ങളും അറിയാം. നാളെ എൻെറ കല്യാണമാണ്. വളരെ ലളിതമായി ചെയ്യാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ മാത്രം സാന്നിധ്യത്തില്‍ അടുത്തുള്ള അമ്പലത്തില്‍ താലികെട്ട്. എല്ലാവരുടെയും മനസാന്നിധ്യവും ആശിര്‍വാദവും ആശംസകളും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. എൻെറ ഈ വിവാഹം ഫേസ്ബുക്കില്‍ എങ്കിലും ആഘോഷിക്കണം, നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍. എല്ലാരും എൻെറ കൂടെയുണ്ടെന്ന് വിശ്വസിക്കുന്നു.’- തൻെറ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ മണികണ്ഠൻ പറഞ്ഞു.
രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലെ ബാലൻചേട്ടനായി വേഷമിട്ടാണ് മണികണ്ഠൻ മലയാളികളുടെ മനം കവർന്നത്. നിരവധി മലയാള ചിത്രങ്ങളിൽ വേഷമിട്ടതിന് പിന്നാലെ രജനികാന്തിൻെറ പേട്ടയിലൂടെ തമിഴിലും മണികണ്ഠൻ അരങ്ങേറ്റം കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.