മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹൻലാലിൻെറ പ്രഖ്യാപനം കണ്ട് കണ്ണ് തള്ളി ഇരിക്കുകയാണ് അരാധകർ. മറ്റൊന്നുമല്ല ത ാരവും സംവിധായകൻെറ കുപ്പായമണിയുന്നു എന്ന വാർത്തയാണ് ആരാധകരെ ഞെട്ടിച്ചത്. ഈസ്റ്റർ ദിനത്തിൽ പുറത്തിറക്കിയ ബ്ലോ ഗിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തൻെറ ഫെയ്സ്ബുക്കിലൂടെ ലാൽ തന്നെ ഇക്കാര്യം പങ്കുവെച്ചിട് ടുമുണ്ട്.
നാൽപ്പത് വർഷം നീണ്ട അഭിനയ ജീവിതത്തിനിപ്പുറം അത്ഭുതകരമായ ഒരു കാര്യം ജീവിതത്തിൽ സംഭവിക്കാൻ പോവുകയാണെന്ന് പറഞ്ഞ ലാൽ, ‘ബറോസ്സ്’ എന്ന പേരിൽ ഒരുക്കുന്ന ചിത്രം ത്രീഡിയിലായിരിക്കും തിയേറ്ററിലെത്തുകയെന്നും കുറിച്ചു. എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ളതായിരിക്കും ചിത്രമെന്നും മോഹൻലാൽ ഉറപ്പ് നൽകുന്നു. ഇതൊന്നും തന്നെ മുൻകൂട്ടി എടുത്ത തീരുമാനമായിരുന്നില്ലെന്നും താരം വ്യക്തമാക്കി.
ഗോവയിൽ ചിത്രീകരിക്കുന്ന സിനിമക്കായി ഒരുപാട് വിദേശ അഭിനേതാക്കൾ വേണ്ടി വരുമെന്നും ചിത്രീകരണത്തിനായുള്ള സ്ഥലങ്ങളെല്ലാം പോയി കണ്ടുവെന്നും താരം ബ്ലോഗിൽ പറയുന്നു. ഇതുവരെ ചെയ്യാത്ത കാര്യങ്ങൾ ചെയ്യാൻ വെമ്പുന്ന മനസ്സാണ് തനിക്ക്. അതിൻെറ ഭാഗമാണ് ഇപ്പോഴുള്ള സംവിധാന വേഷമെന്നും അദ്ദേഹം എഴുതി.
മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിൻെറ സംവിധായകൻ ജിജോയുടെ ‘ബറോസ്സ്-ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ’ എന്ന പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഇംഗ്ലീഷ് കഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.
നാനൂറ് വർഷക്കാലമായി ഗാമയുടെ നിധി കാത്തു സൂക്ഷിക്കുന്ന ആളാണ് ബറോസ്. യഥാർഥ പിന്തുടർച്ചക്കാർ എത്തിയാൽ മാത്രമേ അയാൾ നിധി കൊടുക്കുകയുള്ളൂ. ബറോസ്സിനരികിലേക്ക് ഒരു കുട്ടി വരികയാണ്. ബറോസ്സും കുട്ടിയും തമ്മിലുള്ള ബന്ധവും അതുമായി ബന്ധപ്പെട്ട രസകരമായ മുഹൂർത്തങ്ങളുമാണ് കഥ. മോഹൻലാൽ തന്നെയാണ് നിധി കാത്ത് സൂക്ഷിക്കുന്ന ബറോസ്സിൻെറ കഥാപാത്രമാവുന്നത്.
എന്തുതന്നെയായിരുന്നാലും പ്രിയപ്പെട്ട ലാലേട്ടനിൽ നിന്ന് വന്നിരിക്കുന്ന ഈ തകർപ്പൻ സർപ്രൈസിൽ ഷോക്കടിച്ചിരിക്കുകയാണ് ആരാധകർ. ബ്ലോഗ് ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.