പൃഥ്വിരാജും സംഘവും ജോർദാനിൽ കുടുങ്ങി

കൊച്ചി: നടൻ പൃഥ്വിരാജും സംവിധായകൻ ​െബ്ലസിയുമടക്കം ജോർദാനിൽ കുടുങ്ങി. അടിയന്തര സഹയാം ആവശ്യപ്പെട്ട്​ ​െബ്ലസി കേന്ദ്ര-സംസ്​ഥാന സർക്കാറുകൾക്ക്​ കത്തയച്ചു. സംഭവത്തിൽ ഇടപെടണമെന്ന്​ ഫിലിം ചേമ്പറും ആവശ്യപ്പെട്ടു. ആട്​ ജീവിതം സിനിമയുടെ ഷൂട്ടിങ്ങിനായാണ്​ 58 അംഗ സംഘം കഴിഞ്ഞമാസം ജോർദാനിലെത്തിയത്​. രാജ്യത്ത് കോവിഡ്​ സ്​ഥിരീകരിച്ചതോടെ​ നിലവിൽ കർഫ്യ പ്രഖ്യാപിച്ചിട്ടുണ്ട്​. അഞ്ചുപേർ കോവിഡ്​ ബാധിച്ച്​ മരി​ച്ചെന്നാണ്​ റിപ്പോർട്ട്​​. അതുകൊണ്ട്​ തന്നെ ജോർദാനിൽനിന്ന്​ ഉടൻ മടങ്ങണമെന്നാണ്​ ഇവരോട്​ ആവശ്യപ്പെട്ടിട്ടുള്ളത്​. നാല്​ ദിവസം മുമ്പ്​ ഷൂട്ടിങ്​ നിർത്തിവെപ്പിച്ചിട്ടുണ്ട്​.

പക്ഷെ, ഇന്ത്യയിൽ ലോക്ക്​ഡൗണായതിനാലും വിമാനമില്ലാത്തതിനാലും രാജ്യത്തിലേക്ക്​ തിരിച്ചെത്തിക്കൽ ശ്രമകരമാണ്​. അങ്ങനെയെങ്കിൽ ജോർദാനിലെ സുരക്ഷിത മേഖലയിലേക്ക്​ മാറ്റണമെന്നും ആവശ്യമുണ്ട്​.

വാദി റും എന്ന സംരക്ഷിത മരുഭൂമി മേഖലയിലാണ്​ ചിത്രീകരണം നടന്നിരുന്നത്​. ഏ​പ്രിൽ എട്ടിന്​ ഇവരുടെ വിസ കാലാവധി തീരുമെന്നാണ്​ വിവരം. കൂടാതെ ഭക്ഷണവും വെള്ളവും ഏതാനും ദിവസങ്ങൾക്ക്​ മാത്രമാണുള്ളത്​. 70 ദിവസത്തെ ഷൂട്ടിങ്ങിനായിരുന്നു സംഘം ജോർദാനിലെത്തിയത്​​.

രണ്ടാഴ്​ച മുമ്പ്​ ഈ സിനിമയിൽ അഭിനയിക്കുന്ന പ്രമുഖ ഒമാൻ നടൻ ഡോ. താലിബ്​ അൽ ബലൂഷിയെ മുൻകരുതൽ നടപടിയുടെ ഭാഗമായി ഹോട്ടലിൽ നിരീക്ഷണത്തിലാക്കിയിരുന്നു. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നും​ അന്ന്​ സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്​തമാക്കിയിരുന്നു​.

Tags:    
News Summary - actor prithwiraj stuck in jordan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.