ചെമ്മണൂരിനെതിരെ ചെറുവിരലനക്കാത്തവരാണ്​ ദിലീപിനെതിരെ കൊലവിളി നടത്തുന്നത്​- സിദ്ദിഖ്​

കോഴിക്കോട്​: ബോബി ചെമ്മണൂരിനെതിരെ ചെറുവിരലനക്കാൻ കഴിയാത്തവരാണ്​ നടൻ ദിലീപിനെതിരെ കൊലവിളി നടത്തുന്നതെന്ന്​ ചലച്ചിത്രതാരം സിദ്ദിഖ്​.

ബോബി ചെമ്മണൂരിനെതിരെ ആരോപണമയുയർന്നപ്പോൾ അന്ന്​ അതൊന്നും കാണാത്ത മാധ്യമങ്ങളും ഫെമിനിസ്​റ്റുകളും രാഷ്​ട്രീയക്കാരും കേരളത്തിലെ സമ്പൂർണ സാക്ഷര പൗരൻമാരുമാണ്​ ഇന്ന്​ ദിലീപിനെതിരെ കൊലവിളി നടത്തുന്നതെന്ന്​ സിദ്ദിഖ്​ ഫേസ്​ബുക്കിൽ കുറിച്ചു.

ദിലീപ്​ കുറ്റക്കാരനാ​ണെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ ​ചെയ്യും. അതിന്​ മുൻപുള്ള മാധ്യമ വിചാരണ അൽപ്പത്തരമാണെന്നും സിദ്ദിഖ്​ ഫേസ്​ബുക്ക്​ പോസ്​റ്റിൽ ചൂണ്ടിക്കാട്ടുന്നു.​

ഫേസ്​ബുക്ക്​ പോസ്​റ്റി​​​​​െൻറ പൂർണ രൂപം

തെറ്റുകാരനാണെങ്കിൽ ദിലീപ് ശിക്ഷിക്കപ്പെടണം എന്ന് എല്ലാ മലയാളികളുടെയും കൂട്ട് ഞാനും ആഗ്രഹിക്കുന്നതിനോടൊപ്പം ഒരു ചെറിയ ചോദ്യം. കുറച്ചു മാസങ്ങൾക്കു മുമ്പ് തന്റെ മുടി മുതൽ നഖം വരെ പിച്ചിച്ചീന്തി ഭീക്ഷണിപ്പെടുത്തി ക്രൂരമായി ഉപയോഗിക്കുകയും മറ്റുള്ളവർക്ക് കാഴ്ച്ച വയ്ക്കുകയും ചെയ്‌തു എന്നു പറഞ്ഞ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതിയുമായി രംഗത്ത് വരുകയും തെളിവായി വീഡിയോ പുറത്ത് വിടുകയും ചെയ്തിരുന്നു. അതിനെതിരെ ഒരു ചെറുവിരലനക്കാൻ, ബോബി ചെമ്മണ്ണൂരിനെ ഒന്നു തൊടാൻ പോലും ആർക്കും കഴിഞ്ഞിരുന്നില്ല . അന്ന് അതൊന്നും കാണാത്ത മാധ്യമങ്ങളും ഫെമിനിസ്റ്റുകളും രാഷ്ട്രീയക്കരും കേരളത്തിലെ സമ്പൂർണ്ണ സാക്ഷര പൗരന്മാരുമാണ് ഇന്ന് ദിലീപിനെതിരെ കൊലവിളി നടത്തുന്നത് . കോടതി കുറ്റവാളിയായി വിധിക്കാത്ത , കുറ്റാരോപണത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത ഒരാളുടെ സ്ഥാപനങ്ങളിലും മറ്റും ഇന്നലെ ആക്രമണം നടത്തിയ കേരളത്തിലെ യുവജന രാഷ്ട്രീയ സംഘടനകളോട് ഒരു ചോദ്യം , അന്ന് ബോബി ചെമ്മണ്ണൂരിന്റെ ഏതെങ്കിലും ഒരു സ്ഥാപനത്തിന് മുന്നിൽ പോയ് രണ്ട് മുദ്രാവാക്യം വിളിക്കാനോ അടിച്ചു തകർക്കാനോ എന്തേ അന്ന് നട്ടെല്ല് നിവർന്നില്ലേ.. ദിലീപ് കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. അതിന് മുൻപുള്ള മാധ്യമ വിചാരണ അല്പത്തരമാണ്. കോടതി ശിക്ഷ വിധിക്കുന്നത് വരെ ഒരാൾ പ്രതിയല്ല കുറ്റാരോപിതാൻ മാത്രമാണെന്ന ഞാൻ പഠിച്ച മാധ്യമ ധർമ്മം ഇവിടെ കൂട്ടിച്ചേർക്കുന്നു.

Full View
Tags:    
News Summary - actor siddiqe facebook post on dileep arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.