പ്രശ്നങ്ങൾ അവസാനിച്ചു; സാന്ദ്ര നല്ല സുഹൃത്തും നിർമാണ പങ്കാളിയും -വിജയ് ബാബു

കൊച്ചി: സാന്ദ്രാ തോമസുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ചതായി നടൻ വിജയ് ബാബു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിജയ് ബാബു എല്ലാ പ്രശ്നങ്ങളും അവസാനിച്ചെന്ന് വിശദീകരിച്ചത്. എല്ലാം അവസാനിച്ചു. എല്ലാം തങ്ങള്‍ക്കിടയിൽ തന്നെ പരിഹരിക്കും. ചൊവ്വാഴ്ചയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. വെള്ളിയാഴ്ചയാവുമ്പോഴേക്കും അവ പരിഹരിക്കപ്പെട്ടു. സാന്ദ്ര എന്നും സുഹൃത്തും പങ്കാളിയുമായിരിക്കും. ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന ഒരു ചെറിയ വിഷയത്തെ ഊതിപ്പെരുപ്പിക്കാന്‍ കഷ്ടപ്പെട്ടവരോട് പൊറുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്ന് സാന്ദ്ര തോമസും ഫേസ്ബുക്കിലൂടെ അറിയിച്ചു. തങ്ങൾക്കിടയിലുണ്ടായ നിസാര പ്രശ്നത്തെ ചില സുഹൃത്തുക്കൾ വഷളാക്കുകയായിരുന്നുവെന്നും സാന്ദ്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തങ്ങളുടെ സൗഹൃദത്തിന് മേൽ കരിനിഴൽ വീഴ്ത്താനാവില്ലെന്ന് കാര്യങ്ങളെ കൂടുതൽ വഷളാക്കാനും തെറ്റായ പ്രചരണം നടത്താനും ശ്രമിക്കുന്നവർ ഓർമിക്കണമെന്നും സാന്ദ്ര ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Actor Vijay Babu, producer Sandra Thomas decide to settle issue amicably

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.