കൊച്ചി: കോവിഡ് പ്രതിസന്ധി മറികടക്കാൻ പ്രതിഫലം കുറക്കാന്‍ തയാറായി സിനിമസംഘടനകൾ. ഞായറാഴ്ച കൊച്ചിയിൽ അഭിനേതാക്കളുടെ സംഘടന അമ്മ നടത്തിയ യോഗത്തിൽ പ്രതിഫലം പകുതിയായി കുറക്കാൻ തീരുമാനിച്ചതായാണ് സൂചന. അതേസമയം, 50 ശതമാനം ശമ്പളം കുറക്കാൻ സാങ്കേതികപ്രവർത്തകരുടെ കൂട്ടായ്മയായ മാക്ട തീരുമാനിച്ചു. നിലവിലെ സാഹചര്യത്തില്‍ താരങ്ങളും സാങ്കേതികപ്രവര്‍ത്തകരും പ്രതിഫലം കുറക്കണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇേതതുടര്‍ന്നാണ് മാക്ട തീരുമാനമെന്ന് ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കര പറഞ്ഞു. ഇക്കാര്യം ഫിലിം ചേംബറിനെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും അറിയിച്ചിട്ടുണ്ട്.
അതേസമയം, നിർവാഹകസമിതി യോഗത്തിന് ചക്കരപ്പറമ്പിലെ ഹോട്ടലിൽ എത്തിയെങ്കിലും കണ്ടെയ്ൻമെൻറ് സോണായതിനാൽ വേണ്ടെന്നുവെച്ചെന്നും പ്രതിഫലം കുറക്കുന്നതിൽ ചർച്ച നടന്നിട്ടില്ലെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. അമ്മ ഭാരവാഹികളായ മുകേഷ്, ഗണേഷ്കുമാർ, ടിനി ടോം, ആസിഫ് അലി, രചന നാരായണൻകുട്ടി, സിദ്ദീഖ്, ബാബുരാജ് തുടങ്ങിയവരാണ് യോഗത്തിനെത്തിയത്.
കണ്ടെയ്ൻമെൻറ് സോണിൽ അമ്മ നിർവാഹകസമിതി യോഗം; പ്രതിഷേധം
കൊച്ചി: കണ്ടെയ്ൻമെൻറ് സോണിൽ എം.എൽ.എമാരായ ഗണേഷ്കുമാർ, മുകേഷ് എന്നിവരുൾപ്പെടെ പങ്കെടുത്ത് താരസംഘടന അമ്മയുടെ നിർവാഹകസമിതി യോഗം. ചക്കരപ്പറമ്പിലെ സ്വകാര്യ ഹോട്ടലിലെ യോഗം കോവിഡ് പ്രോട്ടോേകാൾ ലംഘിച്ചെന്ന് ആരോപിച്ച് ഡിവിഷൻ കൗൺസിലറുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു.
കണ്ടെയ്ൻമെൻറ് സോണിനുപുറമെ പെയ്ഡ് ക്വാറൻറീനായി ആളുകൾ ഉപയോഗിക്കുകയും ചെയ്യുന്ന ഇവിടെ യോഗം അംഗീകരിക്കാനാകില്ലെന്ന് കൗൺസിലർ പി.എം. നസീമ പറഞ്ഞു. യോഗം നടക്കുന്നത് ഹോട്ടൽ അധികൃതർ ആദ്യം അംഗീകരിക്കാൻ തയാറായില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പ്രതിഷേധം ആരംഭിച്ചതോടെ പാലാരിവട്ടം പൊലീസെത്തി യോഗം നിർത്തിവെക്കാൻ ആവശ്യപ്പെട്ടതോടെ യോഗം നിർത്തിവെച്ചു. സംഘടനക്കും ഹോട്ടലിനുമെതിരെ നടപടി സ്വീകരിക്കുമെന്ന പൊലീസിെൻറ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്ന് കൗൺസിലർ പറഞ്ഞു. അതേസമയം, യോഗം നടന്നിട്ടില്ലെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. കണ്ടെയ്ൻമെൻറ് സോണാണെന്ന് അറിഞ്ഞതോടെ ഭാരവാഹികൾ മടങ്ങുകയായിരുെന്നന്നും നടപടിയെടുക്കേണ്ട സാഹചര്യമില്ലെന്ന് പാലാരിവട്ടം പൊലീസും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.