കൊച്ചി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാന്‍ ചലച്ചിത്ര താരങ്ങളും സാേങ്കതിക പ്രവർത്തകരും പ്രതിഫലം കുറക്കണമെന്ന ആവശ്യവുമായി നിർമാതാക്കൾ രംഗത്ത്. താരങ്ങള്‍ പ്രതിഫലം കുറക്കണം. എങ്കിൽ മാത്രമേ ചിലവ് പകുതിയായി കുറയുകയുള്ളൂവെന്നും ഇല്ലെങ്കിൽ പുതിയ സിനിമകള്‍ ഉണ്ടാകില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിര്‍മ്മാണ ചെലവ് കുറക്കുന്നതുമായി ബന്ധപ്പെട്ട് അമ്മ, ഫെഫ്ക എന്നീ സംഘടനകളുമായി ചര്‍ച്ച നടത്തും. തുടര്‍ച്ച ആവശ്യപ്പെട്ട് ചലച്ചിത്ര സംഘടനകള്‍ക്ക് കത്തയക്കുമെന്നും അവർ അറിയിച്ചു. അതേസമയം, ഓണ്‍ലൈനായി ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിനോട് എതിര്‍പ്പില്ലെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.
കോവിഡ് 19 വ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടർന്ന് കഴിഞ്ഞ രണ്ട് മാസങ്ങളായി സിനിമ നിര്‍മ്മാണ പ്രവർത്തനങ്ങൾ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. രാജ്യം ഘട്ടം ഘട്ടമായി തുറക്കുന്നതിെൻറ ഭാഗമായി നിയന്ത്രണങ്ങളോടെ ചിത്രീകരണം പുന:രാരംഭിക്കാന്‍ കേരള സര്‍ക്കാര്‍ അനുമതി നൽകിയതോടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ താരങ്ങള്‍ക്ക് മുമ്പിൽ നിർമാതാക്കൾ പ്രതിഫലം കുറക്കണമെന്ന നിർദേശം മുന്നോട്ടുവെക്കുകയായിരുന്നു.
സൂപ്പർതാരങ്ങൾക്ക് കോടികളാണ് പ്രതിഫലം. ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ മുന്നോട്ട് പോകാനാവില്ല. സിനിമ വ്യവസായത്തിെൻറ മടങ്ങിവരവിനായി മമ്മൂട്ടിയും മോഹന്‍ലാലും തങ്ങൾക്ക് പിന്തുണയറിയിച്ചിട്ടുണ്ടെന്നും നിര്‍മ്മാതാക്കള്‍ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.