കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിക്കുവേണ്ടി അഡ്വ. ബി.എ. ആളൂർ കോടതിയിൽ ഹാജരാകും. ബുധനാഴ്ച കാക്കനാട് ജില്ല ജയിലിൽ സുനിയെ സന്ദർശിച്ചാണ് ആളൂർ വക്കാലത്ത് ഏറ്റെടുത്തത്. തുടർന്ന്, വക്കാലത്ത് നിലവിലെ അഭിഭാഷകനിൽനിന്ന് ആളൂരിന് കൈമാറണമെന്നാവശ്യപ്പെട്ട് സുനി ജയിൽ സൂപ്രണ്ടിന് അപേക്ഷ നൽകി. ഇത് വ്യാഴാഴ്ച കോടതിയിൽ സമർപ്പിക്കും. കോടതിയുടെ അനുമതി ലഭിക്കുന്നതോടെ വക്കാലത്ത് ഏറ്റെടുക്കുന്ന നടപടി പൂർത്തിയാകും.
നടിയെ ആക്രമിച്ച സംഭവത്തിൽ ഉന്നതർ ഉൾപ്പെട്ട ഗൂഢാലോചനയുണ്ടെന്ന് സുനി തന്നോട് വെളിപ്പെടുത്തിെയന്ന് അഡ്വ. ആളൂർ മാധ്യമങ്ങളോട് പറഞ്ഞു. ആവശ്യമെങ്കിൽ ഇക്കാര്യങ്ങൾ സംബന്ധിച്ച് സുനി 164 പ്രകാരം രഹസ്യമൊഴി നൽകും. ജൂലൈ നാലിന് കേസ് പരിഗണിക്കുേമ്പാൾ സുനിക്ക് പുറമെ മാർട്ടിൻ ഒഴികെയുള്ള മറ്റ് പ്രതികൾക്ക് വേണ്ടിയും ആളൂരാകും ഹാജരാവുക.
സൗമ്യവധക്കേസിൽ ഗോവിന്ദച്ചാമിക്ക് വേണ്ടിയും ജിഷ വധക്കേസിൽ അമീറുൽ ഇസ്ലാമിന് വേണ്ടിയും സോളാർ കേസിൽ സരിത എസ്. നായർക്ക് വേണ്ടിയും ഹാജരായത് അഡ്വ. ആളൂരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.