കൊച്ചി/ആലുവ: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പ്രമുഖ നടൻ ദിലീപ് അറസ്റ്റിൽ. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയിൽ ദിലീപിന് വ്യക്തമായ പങ്കുള്ളതായി തെളിഞ്ഞതിനെത്തുടർന്നാണ് അറസ്റ്റ്. തിങ്കളാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ദിലീപിനെ കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിൽ പത്ത് മണിക്കൂറോളം ചോദ്യം ചെയ്തശേഷം വൈകീട്ട് 6.45ഒാടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, ദിലീപിെൻറ സുഹൃത്തും സംവിധായകനുമായ നാദിർഷ, ദിലീപിെൻറ ഡ്രൈവർ അപ്പുണ്ണി എന്നിവർ രഹസ്യകേന്ദ്രത്തിൽ കസ്റ്റഡിയിലുള്ളതായും വിവരമുണ്ട്. ദിലീപിനെ ചൊവ്വാഴ്ച അങ്കമാലി മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.
ക്രിമിനൽ കേസിൽ സൂപ്പർതാര പദവിയുള്ള നടൻ അറസ്റ്റിലാകുന്നത് മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമാണ്. കേസിലെ മുഖ്യപ്രതി പൾസർസുനി നൽകിയ മൊഴിയുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ ദൂരീകരിക്കാൻ എന്ന് പറഞ്ഞാണ് തിങ്കളാഴ്ച രാവിലെ ദിലീപിനെ പൊലീസ് വിളിച്ചുവരുത്തിയത്. സുനിയുടെ വെളിപ്പെടുത്തലുകളും ദിലീപിെൻറ മൊഴിയിലെ പൊരുത്തക്കേടുകളുമാണ് അന്വേഷണത്തിൽ നിർണായകമായത്. ജൂൺ 28ന് ദിലീപിനെയും നാദിർഷയെയും 13മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ഇരുവരുടെയും മൊഴികൾ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് തുടരന്വേഷണത്തിൽ കണ്ടെത്തി. എങ്കിലും സൂചന പോലും നൽകാതെ തികച്ചും നാടകീയ നീക്കങ്ങൾക്കൊടുവിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. വൈകാതെ മുഖ്യമന്ത്രിയുടെ ഒാഫിസും അറസ്റ്റ് വാർത്ത സ്ഥിരീകരിച്ചു. തുടർന്ന് ഏഴ് മണിയോടെ ആലുവ പൊലീസ് ക്ലബിലെത്തിച്ചു. ദിലീപിനെ പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
പൾസർ സുനിയെ ഒരു തരത്തിലും അറിയില്ലെന്നായിരുന്നു ദിലീപിെൻറ മൊഴി. എന്നാൽ, ഇരുവരും തമ്മിൽ വർഷങ്ങളുടെ പരിചയമുണ്ടെന്ന് പൊലീസ് കണ്ടെത്തി. തൃശൂർ ജില്ലയിലെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിലും ദിലീപിന് വേണ്ടി സുനി ഇടപെട്ടതായും വിവരം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.