കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംശയിക്കുന്നവരെയും അവരുമായി ബന്ധപ്പെട്ടവരെയും രഹസ്യകേന്ദ്രങ്ങളിൽ പൊലീസ് ചോദ്യംചെയ്തുവരുന്നതായി സൂചന. കഴിഞ്ഞദിവസം ആലുവ പൊലീസ് ക്ലബിൽ െഎ.ജി ദിനേന്ദ്ര കശ്യപിെൻറ നേതൃത്വത്തിൽ നടത്തിയ യോഗത്തിലാണ് ഇതിനുള്ള തീരുമാനമെടുത്തത്. നടൻ ദിലീപ്, നാദിർഷ, കാവ്യ മാധവൻ എന്നിവരുമായി ബന്ധപ്പെട്ടവരെയാണ് ചോദ്യംചെയ്യുന്നത്. ദിലീപിെൻറ ഉടമസ്ഥതയിയുള്ള റസ്റ്റാറൻറിലെയും കാവ്യയുടെ സ്ഥാപനങ്ങളിലെയും ജീവനക്കാരെ ചോദ്യംചെയ്തു. സംഭവം നടക്കുമ്പോൾ കാവ്യയുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവരെയും ചോദ്യംചെയ്യും. പലരെയും വീടുകളിലും ഫ്ലാറ്റുകളിലും ഓഫിസുകളിലുമെത്തി ചോദ്യംചെയ്തതായും സൂചനയുണ്ട്. കാവ്യയെയും അമ്മയെയും വീട്ടിലെത്തി ചോദ്യം െചയ്യാനാണ് ഉദ്ദേശിക്കുന്നത്. നടി മഞ്ജുവാര്യരെ ഫ്ലാറ്റിലെത്തി ചോദ്യംചെയ്തതായി അഭ്യൂഹമുണ്ട്. എന്നാൽ, പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
നടെൻറ അറസ്റ്റിലേക്ക് നീങ്ങാനുള്ള ശക്തമായ തെളിവ് ശേഖരിക്കാൻ പൊലീസിനായിട്ടില്ല. പൾസർ സുനി ഫോണിൽ വിളിച്ച ശേഷം ദിലീപും നാദിർഷയും പരാതിപ്പെടാൻ വൈകിയതിെൻറ കാരണം പൊലീസ് അന്വേഷിക്കും. ദിലീപിെൻറ റിയൽ എസ്റ്റേറ്റ് പങ്കാളികളെ വെള്ളിയാഴ്ച ആലുവ പൊലീസ് ക്ലബിലേക്ക് വിളിപ്പിച്ച് ചോദ്യംചെയ്തു. അതേസമയം, ദിലീപിനെതിരെ തെളിവ് ലഭിക്കാത്തതിനാൽ കേസ് വഴിതിരിച്ചുവിടാൻ പൊലീസ് നീക്കംനടത്തുന്നതായി ആരോപണമുണ്ട്. പൾസർ സുനി ജയിലിൽനിന്ന് കത്തെഴുതിച്ച സഹതടവുകാരൻ വിപിൻലാലിെൻറ മൊഴിയുടെ ചുവടുപിടിച്ചാണിത്.
സുനിയോടൊപ്പം സഹതടവുകാരായ വിഷ്ണു, വിപിൻലാൽ, മേസ്തിരി സുനിൽ എന്നിവരെ ഒരുമിച്ചിരുത്തി ശനിയാഴ്ചയും ചോദ്യം ചെയ്തു. ദിലീപിന് പങ്കില്ലെന്നും തന്നെക്കൊണ്ട് നിർബന്ധിപ്പിച്ച് സുനിയും ജയിലധികൃതരും കത്തെഴുതിക്കുകയായിരുന്നുെവന്നുമാണ് വിപിൻലാൽ പറഞ്ഞത്. നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാതെ ദിലീപിനെതിരെ ജയിലിൽ നടന്ന ഗൂഢാലോചന മാത്രം അന്വേഷിക്കുന്നതിലൂടെ വരുംദിവസങ്ങളിൽ പുതിയ വസ്തുതകൾ പുറത്തുവരാനും വഴിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.